കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാവിയ ടെലിവിഷനുകള്‍, പ്രീമിയം സൗണ്ട്ബാറുകള്‍, ഏറ്റവും പുതിയ പാര്‍ട്ടി സ്പീക്കറുകള്‍, പുതിയ ഡിജിറ്റല്‍ ഇമേജിങ് ഉത്പന്നങ്ങള്‍, ഹെഡ്ഫോണുകള്‍, ഇയര്‍ബഡ്സുകള്‍, എന്നിവയിലെല്ലാം ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ വിലക്കുറവും ആനുകൂല്യങ്ങളും ലഭിക്കും. 2024 സെപ്തംബര്‍ 23 വരെയോ സ്റ്റോക്കുകള്‍ അവസാനിക്കുന്നത് വരെയോ ആയിരിക്കും ഓണം ഓഫറുകളുടെ കാലാവധി.
തിരഞ്ഞെടുത്ത ഫിനാന്‍സ് പാര്‍ട്ണര്‍മാര്‍ മുഖേന പ്രോസസിങ് ഫീസില്ലാതെ എളുപ്പത്തിലുള്ള ഇഎംഐ, ഫിനാന്‍സ് സ്കീമുകളും ഉപഭോക്താക്കള്‍ക്ക് ഈ കാലയളവില്‍ പ്രയോജനപ്പെടുത്താം. കേരളമൊട്ടാകെ സോണി ഇന്ത്യക്ക് 447ലധികം റീട്ടെയില്‍ കൗണ്ടര്‍ സാനിധ്യമുണ്ട്. 200ലധികം സര്‍വീസ് ടെക്നീഷ്യന്‍മാരും, സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന ഒരു പ്രൊഫഷണല്‍ ടീമിന്‍റെ പിന്തുണയോടെയാണ് ഈ സര്‍വീസ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഉല്പ്പന്നങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും നല്കുന്നതിന് സോണി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ കൊച്ചി ബ്രാഞ്ച് ഹെഡ് അനീഷ് നായര്‍ പറഞ്ഞു. ഉത്സവ സീസണിന് ഓണത്തോടെ തുടക്കം കുറിക്കുമ്പോള്‍ പ്രത്യേക പ്രൊമോഷണല്‍ ഡീലുകളും അനായാസം ലഭിക്കുന്ന സര്‍വീസ് സ്കീമുകളും വാഗ്ദാനം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. ഈ ഓണം സോണിക്കൊപ്പം ആഘോഷിക്കാനും, തങ്ങളുടെ പ്രത്യേക ഓഫറുകള്‍ പ്രയോജനപ്പെടുത്താനും എല്ലാവരെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.