ഒരു രാഷ്ട്രത്തിന്റ വികസനം എന്നത് ആ രാജ്യ നിവാസികളുടെ ക്ഷേമവും സംബത്തിന്റെ സസ്ഥിതിയുമാണ്. വൈവിദ്യങ്ങൾ കൊണ്ട് വ്യതിരിക്തമാണ് നമ്മുടെ ഇന്ത്യ മഹാരാജ്യം. അനേകം ഭാഷകൾ എണ്ണമറ്റ സംസാരങ്ങൾ, സമൃദ്ധമായ ഭൂവിഭവങ്ങൾ, കാലാവസ്ഥകൾ, ആചാരം, കല, മതം എന്നിങ്ങനെ പലതരം വ്യത്യസ്തകൾ. നദികൾ, പുഴകൾ, കാടുകൾ, മേടുകൾ, മരുഭൂമികൾ ഇങ്ങനെ ദൈവം ധാരാളം അനുഗ്രങ്ങളാൽ സമ്പന്നമാക്കിയ നമ്മുടെ നാട്, വിസ്മയകരമായ വിഭവങ്ങളുമായ് എന്നും ലോകരാജ്യങ്ങളെ ആകർഷിച്ചിരിക്കുന്നു.
കൃഷിയിലധിഷ്ഠതിമായസമ്പത് വ്യവസ്ഥയിക്ക് അനുയോജ്യമായി മഴയും, വെള്ളവും, വെളിച്ചവുമെല്ലാം ആവശ്യത്തിന് ലഭിക്കും വിധം ആണ് ഭൂമിയിൽ ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ ഈ സമ്പന്നതയിൽ കണ്ണ് വെച്ചാണല്ലോ പോർച്ചുഗീസ്കാരും ബ്രിട്ടീഷ്കാരും ഇന്ത്യയിലേക്ക് വന്നതും നമ്മെ അടക്കി ഭരിച്ചതും.
നമ്മുടെ സമ്പത്ത് കൊള്ളായടിക്കാൻ ആയിരുന്നല്ലോ അവർ ഇന്ത്യലേക്ക് വന്നത് എന്ന് പഠിക്കുമ്പോൾ, സമ്പത്ത് കൊണ്ട് സമ്യദ്ധരായിരുന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇച്ഛാശക്തിയിലൂടെ പൊരുതി ജയിച്ചു സ്വാതന്ത്ര്യം നേടി റിപ്പബ്ലിക് ആയി 78 വർഷം പിന്നിടുമ്പോൾ ഇന്ത്യ ഏറെ വളരുകയും തളരുകയും ചെയ്യുന്നത് നാമറിയുന്നു.
ചന്ദ്രനിൽ വാഹനമെത്തിക്കാൻ കഴിഞ്ഞുവെന്ന് നാം അഭിമാനം കൊള്ളുമ്പോൾ തന്നെ രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം ഗണ്യമായി വർധിക്കുന്നത് നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്.
ലോകത്ത് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമായ ഇന്ത്യലെ 1.2 ബില്യൺ മനുഷ്യരിൽ നിന്ന് 30.5 ശതമാനം ജനത ദരിദ്രരേഖക്ക് താഴെ ആണ്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ചൈന മനുഷ്യ വിഭവശേഷി ഉപയോഗിച്ച് പുരോഗതി നേടിയങ്കിൽ, അണുബോംബ് വർഷിപ്പിച്ച് നശിപ്പിച്ച ജപ്പാൻ സങ്കേതിക വിദ്യായും കഠിനാഅദ്വാനവും കൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തി.
ഭൂമിയുടെ ഏത് കോണിലും നേട്ടങ്ങളുടെ പട്ടിക നിരത്തുമ്പോൾ നമ്മുക്ക് അഭിമാനിക്കാൻ ഒരു ഇന്ത്യകാരൻ ഉണ്ടാവുമെങ്കിലും ഭാരതത്തിന്റെ സമ്പന്നമായ മാനവവിഭവശേഷി അതിന്റെ എല്ലാ അർത്ഥത്തിലും രാജ്യ പുരോഗതിക്കും വളർച്ചക്കും ആയി വിനിയോഗിക്കാൻ നമ്മുക്ക് ആയിട്ട് ഇല്ല.
സങ്കേതികവും, വൈജ്ഞാനികവും, ശാസ്ത്രീയവുമായി, മികവ് പുലർത്തുന്ന നമ്മുടെ യുവതയെ വികസിതരാജ്യങ്ങൾ വിലക്കുവാങ്ങുന്നതിനാൽ അവരുടെ ക്രയ ശേഷി നമ്മുക്ക് അന്യമാകുന്നു.
ജനസംഖ്യയുടെ പകുതിയോളം മനുഷ്യർ വിവിധ രോഗങ്ങളാൽ ആശുപത്രി സന്ദർശകരായി കഴിയുന്നത് നമ്മുടെ ഉത്പാദന കഷമതയെ കാര്യമായി ബാധിച്ചിട്ട് ഉണ്ട്. പരമ്പരാഗതമായി ലഭിക്കുന്നതടക്കം നവീനങ്ങളായ എത്ര അധികം രോഗ പീഡകൾ ആണ് മനുഷ്യരെ കാർന്നുതിന്നത് എന്നറിയാൻ നമ്മുടെ ആശുപത്രികൾ സന്ദർശിച്ചാൽ മതിയാവും.
വൈദ്യശാസ്ത്രത്തിന് ഇന്നിയും മരുന്ന് കണ്ട് എത്താനാവാത്ത പുതിയ പേരുകളിൽ ഓരോ വർഷ കാലത്തും പുറത്തു വരുന്ന രോഗങ്ങൾ നമ്മെ എത്തിക്കുമെന്ന ആശങ്കയാണ്. ഹൃദയഘതവും കാൻസർ, ഡയബറ്റിക്സ്, വൃക്ക രോഗങ്ങളും കൊണ്ട് അളോഹരി ശരാശരിയിൽ നാം ഗാണ്യമായി മുന്നേറികഴിഞ്ഞു.
മറുവഴത്തു അത്യന്താധുനിക ആശുപത്രികളും മരുന്ന് കമ്പനികളും തഴച്ചുവളരുന്നു. സ്വാതന്ത്ര ലബ്ധിക്കു ശേഷം ഇന്ത്യ അതിവേഗം മുന്നേറുകയാണന്ന് ലോക രാഷ്ട്രങ്ങളും സാമ്പത്തിക വിദഗ്ദ്ധരും സാക്ഷ്യപെടുത്തുന്നു. വിവര സാങ്കേതിക രംഗത്തും സൈനിക രംഗത്തും നാമ്മിന്നു സ്വയം പര്യപ്തമാണ്. ആകാശവും കടലും കരയുമെല്ലാം യാത്രീകരെയും ചരക്കുകളും കൊണ്ട് നിറഞ്ഞു കവിയുന്നു.
വികസനം എന്നത് വിജയകരമായി നടപ്പാക്കാൻ നമ്മുക്ക് കഴിയുന്നുണ്ട് എന്ന് കണക്കുകൾ വെച്ചു നമ്മൾ സ്ഥാപിക്കുമ്പോൾ പോലും ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലെ പട്ടിണി മരണങ്ങൾ, കർഷക ആത്മഹത്യകൾ, പോഷകാ ആഹാര കുറവ്, അടിസ്ഥാന ആവശ്യ നിർവഹണത്തിന് അപര്യാപ്തതാ, സ്വകാര്യവത്കരിക്കപ്പെടുന്ന പൊതു മേഖലകൾ, കാലിയായ സർക്കാർ ഖജനാവുകൾ എന്നിയവ എല്ലാം പച്ചയായ യഥാർധ്യങ്ങൾ ആണ്, കാണാതിരുന്ന് കൂടാ.
പൗരന്മാർക്ക് സങ്കേതിക തികവിന്റെ അഭാവം, സംരംഭകർക്ക് വ്യവസയങ്ങൾ തുടങ്ങാൻ ഉള്ള ഭയം, ഭരണ തലത്തിലും, ഔദോഗിക തലത്തിലും, നീതിന്യായാ വ്യവസ്ഥിതിയിൽ പോലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയും, ഇന്ത്യൻ യുവത്വത്തിന്റെ കഴിവും മികവും ശരിയാവണ്ണം പ്രേയോജനപ്പെടുത്താൻ കഴിയാത്തതും വളർച്ച മുരടിപ്പിന്റെ കാരണങ്ങൾ ആയി നമ്മുക്ക് ചൂണ്ടികാണിക്കുവാനാകും.
അധികാര സുഷുപ്തിയിൽ രാജ്യത്തെയും രാജ്യനിവാസികളെയും മറന്ന ദീർഘവീക്ഷണമില്ലാത്ത ഭരണഅധികാരികൾ ആണ് നമ്മെ പിന്നോക്കം നടത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ നമ്മുക്ക് കാണാൻ കഴിയും. പൗരന്മാരുട ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ മനഃപൂർവമായ ഇടപെടലുകൾ സർക്കാർ നടത്തേണ്ടതുണ്ട്.
ഓരോ പഞ്ചായത്തുകൾ തോറും ആരോഗ്യ ക്ലബുകൾ രൂപീകരിക്കുക, അതി രാവിലെ ക്ലബുകളിൽ ഹാജരാവുകയും പല വിധത്തിലുള്ള ആരോഗ്യ പരിശീലനങ്ങൾ നൽകുകയും ചെയ്യുക. ആരോഗ്യം നില നിർത്താനാവശ്യമായ വിഷ രെഹിത പച്ചക്കറികൾ, ഫലവർഗ്ഗങ്ങൾ ആ പഞ്ചായത്തിൽ തന്നെ ഉണ്ടാക്കി എടുക്കുക, മായം ചേർത്തുള്ള ഉത്പന്നങ്ങൾ മാർക്കറ്റിൽ ഇറങ്ങുന്നത് കർശനമായി തടയുക, നേരത്തെ കിടന്നുറങ്ങാൻ പ്രേരിപ്പിക്കുo വിധത്തിൽഉള്ള, അർദ്ധ രാത്രി വരെയുള്ള എല്ലാ വിനോദ പരിപാടികളും നിയത്രണം ഏർപ്പെടുത്തുക എന്നിവയൊക്കെ ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.
ആരോഗ്യത്തെ കുറിച്ച് ഉള്ള ബോധവൽക്കരണ ക്ലാസുകൾ കൊടുക്കുക, വീടും പരിസരവും, നാടും ശുചികരിക്കാൻ നിർബന്ധപൂർവ്വമായ ഇടപെടൽ പൗരന്മാരിൽ ഉണ്ടാക്കി എടുക്കാൻ സ്ഥലത്തെ പോലീസ് സ്റ്റേഷനുമായി സഹകരിച്ചു പരിപാടികൾ കാണുക, ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഉത്പാന്നങ്ങൾക്ക് യാതൊരു കാരണവശാലും വിപണനുമതി നൽകാതിരിക്കുക, ഇവയിലെല്ലാം സര്ക്കാര് ഇടപെടലുകള് ആവശ്യമാണ്.
കഴിച്ചാൽ മാരകമായ അസുഖങ്ങൾ ഉണ്ടാക്കുന്ന അജിനാമോട്ടോ, ഫുഡ് കളറുകൾ എന്നിങ്ങനെ പലതും കൂന കണക്കിന് റെസ്റ്റോറന്റ്കളിലും കല്യാണം, വിരുന്നു പാർട്ടികളിലും ഉപയോഗിക്കുന്നു. ഇതെന്നും അനോഷിക്കനോ ചോദിക്കാനോ ആളില്ല. പേരിന് എല്ലാം ഉണ്ടെന്നാലും ഇതക്കെ സംഭവിക്കുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പണകൊതിയിൽ നിന്ന് ആണ്.
നമ്മുടെ നാട്ടിൽ വിദേശ ഭക്ഷണശാലകൾ ഇപ്പോ എല്ലാ ജില്ലകളിലും കടന്നു വന്നിരിക്കുന്നു. ജങ്ക് ഭക്ഷണങ്ങൾ ഗുരുതര ആരോഗ്യ പ്രേശ്നങ്ങൾ ഉയർത്തുന്നു എന്നിട്ടും ഒന്നിനും എവിടെയും നിയത്രണം ഇല്ല. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വെല്ലുവിളികൾ നേരിടുന്ന ഒരു വിഭാഗം ആണ് പരമ്പരഗത തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന പരശ്ശതം മനുഷ്യർ. വാരാണസിയിലെ പട്ടുതൊഴിലാളികൾ, ഗുജറാത്തിലെ മണ്ണ് പത്ര തൊഴിലാളികൾ, കേരളത്തിലെ കയർ, കൈത്തറി തൊഴിലാളികൾ തുടങ്ങിയവ ഉദാഹരണങ്ങൾ.
തുച്ഛമായ വരുമാനത്തിൽ ദരിദ്ര ജീവിതം നയിക്കുന്ന ഇത്തരം കുലത്തൊഴിലുകാർക്ക് കൈത്താങ് നെൽകി സാങ്കേതികതയുടെ സഹായം നെൽകി മുന്നോട്ടു കൊണ്ട് വരേണ്ടതാണ്. ജനസംഖ്യയിലെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനും ചികിത്സ സംവിധാനങ്ങൾക്കും അധികാരികൾ മുൻഗണന നൽകണം.
നമ്മുടെ സംസ്കാരത്തിന്റെ ഇറ്റില്ലെങ്ങളെ സംരക്ഷിക്കുകയും, പുത്തൻ സാങ്കേതിക വിദ്യകൾ പ്രേയോജനപ്പെടുത്തി മാനവികതയിൽ അധിഷ്ഠിതമായ വികസന ഭാരതം കെട്ടിപെടുക്കാനും സാധിച്ചാൽ വരും തലമുറ നമ്മെയോർത്തു അഭിമാനം കൊള്ളും.
-ഐ. ഷിഹാബുദീൻ (കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി)