കോട്ടയം: വാഴൂര്‍-മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജിന്റെ (U3A)  കേരളത്തിലെ രണ്ടാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തേതുമായ ഹാപ്പി വില്ലേജ്, വാഴൂര്‍ കേണല്‍ സാരസാക്ഷന്‍ സെന്ററില്‍ തുടക്കമായി. 
എം.ജി. യൂണിവേഴ്‌സിറ്റി യു ത്രീ എ ഡയറക്ടര്‍ ഡോ: പ്രഫ: ടോണി കെ. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.  വാഴൂര്‍ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷമി അദ്ധ്യക്ഷനായിരുന്നു. ബട്ടര്‍ഫ്‌ളൈ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കോ -ഓര്‍ഡിനേറ്റര്‍ അഡ്വ ഗീതാ സാരസ്, യൂ ത്രീ എ മെന്റര്‍ ഡോ: സി തോമസ് എബ്രാഹം, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അക്കമ്മ മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശോശാമ്മ പി.ജെ, ശ്രീകാന്ത് തങ്കച്ചന്‍, പ്രഫ: എസ്. പുഷ്‌ക്കലാ ദേവി,  എം.എ.  ആന്ത്രയോസ്, റിട്ട. എസ്.ഐ. ജോയി തങ്കി, റിട്ട. ഡി.ഡി.ഇ. പി.എസ്.  മാത്യു, റിട്ട. പ്രഫ: രാജന്‍ പണിക്കര്‍, സധീര ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യു ത്രി എ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *