തിരുവനന്തപുരം: പ്രകൃതിയാണ് ഈശ്വരൻ പ്രകൃതിയിലാണ് ഈശ്വരൻ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് പ്രകൃതിക്ക് തണലായി മാറിയ പെരുങ്കടവിള തണൽവേദിയുടെ ഇരുപത്തഞ്ചാമത് വാർഷിക ആഘോഷങ്ങൾ ഗാന്ധി മിത്ര മണ്ഡലത്തോടൊപ്പം തിരുവനന്തപുരം ഗാന്ധിഭവനിൽ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥികളായി പ്രൊ.ഗോപിനാഥ് മുതുകാട്, സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ.രാധാകൃഷ്ണൻ, കാഥികൻ അയിലം ഉണ്ണികൃഷ്ണൻ, ഗ്രീൻ കേരള സംസ്ഥാന പ്രസിഡന്റ് കോഴിക്കോട് ടി.വി.രാജൻ, ഡോ. മഹേശ്വരൻ നായർ മൂഴിക്കുളം ശാല ഡയറക്ടർ റ്റി.ആർ പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
‘നാടക മിത്ര 2024’ സാംസ്കാരിക സംഗമത്തിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള വിഖ്യാതരായ അറുപതോളം നാടക നടീ നടന്മാരെ മൊമൻ്റോ നൽകി ആദരിച്ചു. ഏഷ്യാനെറ്റ് പാട്ട് വർത്താനം ദിവാകൃഷ്ണ, ഹൈക്കോടതി അഭിഭാഷകൻ കിരൺ എച്ച്, യുവ സംരംഭകൻ വിരാസത്ത് ബിജുകുമാർ ,യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് ജേതാവ് ആദിത്യൻ എന്നിവരെയും ആദരിച്ചു.
ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ.ബി ജയചന്ദ്രൻ നായർ സമ്മേളനത്തിന്റെ അധ്യക്ഷതയും തണൽവേദി ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ അരുവിയോട് സ്വാഗതവും ആശംസിച്ചു. ചടങ്ങിൽ വൃക്ഷപൂജയും വൃക്ഷ ആദരവും നൽകി വിടവാങ്ങൽ ചടങ്ങുകളും സംഘടിപ്പിച്ചു.
11 മുതൽ 15 വരെ നടക്കുന്ന വിവിധങ്ങളായ പ്രകൃതി സംരക്ഷണ പരിപാടികൾ പെരുങ്കടവിള ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ 19 വർഷങ്ങളായി വിശപ്പിന് ഒരു തവി കഞ്ഞി എന്ന പേരിൽ അന്നദാനം തണൽവേദി നടത്തുന്നുണ്ട്. സ്വാതന്ത്ര്യ ദിനത്തിൽ സമൂഹസദ്യയും സംഘടിപ്പിച്ചിരിക്കുന്നു.