തൊടുപുഴ: ഇന്ത്യയിലെ ഗവേഷകരുടെ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി കരിയർ 360 നൽകിയ ഔട്ട്സ്റ്റാന്റിങ്ങ് നഴ്സ് റിസർച്ച് അവാർഡ് 2023 മുളപ്പുറം സ്വദേശി മഞ്ജു ദണ്ഢപാണിയ്ക്ക് ലഭിച്ചു. നഴ്സിങ്ങ് രംഗത്ത് സംഭാവ ചെയ്തിട്ടുള്ള ഗവേഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് അവാർഡ്.
കേന്ദ്ര വാർത്താ വിന്മയ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് അവാർഡ് നൽകിയത്. മഞ്ജു നിലവിൽ ചണ്ഡിഗഡ് പി.ജി.ഐയിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. സൊസൈറ്റ് ഓഫ് ഇന്ത്യ ന്യൂറോ സയൻസ് നഴ്സസിന്റെ വൈസ് പ്രസിഡന്റുമാണ്.
ഉള്ളാട്ടിൽ പരേതനായ പത്ര ഏജന്റ് യു.എം.സെബാസ്റ്റ്യന്റെയും ആനിയുടെയും മകളാണ്. ആസ്റ്റർ ഗാർഡിയൻ ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2022ൽ അവസാനത്തെ 10 പേരിൽ സെലക്ട് ചെയ്യപ്പെട്ടിരുന്നു.