തിരുവനന്തപുരം: നഗരമാലിന്യം സംസ്കരിക്കുന്നതിൽ പുതിയ സംവിധാനം ഒരുങ്ങുന്നതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം കോർപറേഷന്റെ ആർഡിഎഫ് പ്ലാന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഇപ്പോൾ നടക്കുന്നത് ട്രയൽ റൺ ആണ്. കേരളത്തിൽ നാലെണ്ണം സ്ഥാപിക്കും. ഇതിൽ രണ്ടെണ്ണം തലസ്ഥാനത്താണ്. കെട്ടിടാവശിഷ്ടങ്ങളും ഹെവി മെറ്റീരിയൽസുമൊഴികെയുള്ളവ സംസ്കരിക്കാം. ഒരു ടൺ മാലിന്യം എട്ട് മണിക്കൂർ കൊണ്ട് സംസ്കരിക്കാൻ കഴിയും’.
സീറോ എമിഷൻ സംവിധാനമാണിത്. സ്മാർട്ട് സിറ്റിയിൽ നിന്നുള്ള ഫണ്ട് വിനിയോഗിച്ചാണ് ഇപ്പോൾ മാലിന്യ സംസ്കരണത്തിന് പുതിയ സംവിധാനം അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഇത് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed