കോഴിക്കോട്: വിലങ്ങാട് മലയങ്ങാട്ട് കുരിശു പള്ളിയില്‍ കള്ളന്‍ കയറി ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് രാവിലെ പള്ളിയില്‍ എത്തിയവരാണ് ഭണ്ഡാരം പൊളിച്ചതായി കണ്ടത്. വളയം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് പ്രദേശവാസികളെല്ലാം വിലങ്ങാടും വെള്ളിയോടും സ്‌കൂളുകളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയന്ന സാഹചര്യം മുതലെടുത്താണ് മോഷണം നടത്തിയത്.