സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ 1 ന് പ്രവേശനോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കഴക്കൂട്ടം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തും. സ്കൂളുകള്‍ തുറക്കുന്നതിന് സജ്ജമാണ്. ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ കെട്ടിടങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.