മുംബൈ: അധികാരത്തില്‍ തുടരാൻ രാഷ്ട്രീയ പാർട്ടികളെ തകർത്ത് ബിജെപി പവർ ജിഹാദിൽ ഏർപ്പെടുകയാണെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. തന്നെ ഔറംഗസേബ് ഫാൻസ് ക്ലബിൻ്റെ തലവൻ എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ പരാജയപ്പെടുത്തിയ അഫ്ഗാൻ ഭരണാധികാരി അഹ്മദ് ഷാ അബ്ദാലിയുടെ രാഷ്ട്രീയ പിൻഗാമിയാണ് ഷായെന്നും താക്കറെ ആരോപിച്ചു. ഏക്‌നാഥ് ഷിന്ദേ സര്‍ക്കാരിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു.
‘മുഖ്യമന്ത്രി മജ്ഹി ലഡ്‌കി ബഹിൻ’ പദ്ധതിയിലൂടെ സൗജന്യങ്ങള്‍ നല്‍കി വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.