ദുബായ്: താമസ വിസ പെർമിറ്റ് ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് ഇളവുമായി യുഎഇ. കാലാവധി കഴിഞ്ഞ താമസ വിസ ഉടമകൾക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനും താമസരേഖകൾ ശരിയാക്കുന്നതിനുമുള്ള സൗകര്യമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതരാണ് സുപ്രധാന ഇളവ് പ്രഖ്യാപിച്ചത്. കാലാവധി പിന്നിട്ട റെസിഡൻ്റ് വിസയിൽ രാജ്യത്ത് കഴിയുന്ന നിരവധി പ്രവാസികൾക്ക് പിഴ നൽകാതെ മടങ്ങാനും അതോടൊപ്പം രേഖകൾ നിയമാനുസൃതമാക്കാനുമുള്ള അവസരമാണ് ലഭിക്കുക.
കാലഹരണപ്പെട്ട റസിഡൻസി പെർമിറ്റ് കൈവശമുള്ളവർ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിലാണ് പിഴ അടയ്ക്കേണ്ടത്. ഈ വൻതുകയുടെ പിഴയാണ് ഇപ്പോൾ രണ്ട് മാസത്തേയ്ക്ക് ഒഴിവാക്കിയിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *