‘ഹൃദയം തകര്‍ന്നുപോയി’: 800 കോടിക്ക് പുതിയ വില്ലന്‍, കൈയ്യിലിരിപ്പു കൊണ്ട് പുറത്തായ പഴയ വില്ലന് പറയുന്നു !

ന്യൂയോര്‍ക്ക്: മാർവൽ സിനിമകളുടെ മള്‍ട്ടിവേഴ്സ് പതിപ്പില്‍ കാങ് എന്ന പ്രധാന വില്ലനായി അഭിനയിച്ച നടൻ ജോനാഥൻ മേജേഴ്‌സിനെ കഴിഞ്ഞ ഡിസംബറിലാണ് മാര്‍വല്‍ പുറത്താക്കിയത്.  ജോനാഥൻ മേജേഴ്‌സ് മുൻ കാമുകിയെ ആക്രമിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.മേജേഴ്‌സിന്‍റെ മുന്‍ കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫർ ഗ്രേസ് ജബ്ബാരിയെ മേജർമാർ ആക്രമിച്ച കേസിലായിരുന്നു വിധി. 

ജോനാഥൻ മേജേഴ്‌സിനെ മാര്‍വല്‍ പുറത്താക്കിയതോടെ മാർവൽ  മള്‍ട്ടിവേഴ്സ് മൊത്തത്തില്‍ പുതുക്കി പണിയും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ശരിവയ്ക്കുന്ന പ്രഖ്യാപനമാണ് അടുത്തിടെ  കഴിഞ്ഞ ആഴ്‌ച സാൻ ഡീഗോ കോമിക് കോണില്‍ ഉണ്ടായത്. 

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സില്‍ പുതിയ വില്ലനെ  അവതരിപ്പിച്ചു. എംസിയു ആരാധകരുടെ പ്രിയപ്പെട്ട അയേണ്‍ മാന്‍ റോബർട്ട് ഡൗണി ജൂനിയറാണ് ഡോ.ഡൂമായി വില്ലന്‍ വേഷത്തില്‍ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് തിരിച്ചെത്തുന്നത്. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ആവഞ്ചേര്‍സ് ചിത്രത്തിലൂടെ ഡോ.ഡൂം എന്ന വില്ലനായി എത്തുക. 

2008 മുതൽ 2019 വരെ ഏകദേശം ഒരു ഡസനോളം മാര്‍വല്‍ സിനിമകളിലെ പ്രധാന താരമായിരുന്നു റോബർട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ച ടോണി സ്റ്റാർക്ക് എന്ന അയൺ മാന്‍. ഫ്രാഞ്ചൈസിയുടെ മുഖമായി അയേണ്‍ മാന്‍ മാറി. അവഞ്ചേഴ്‌സ്: എൻഡ്‌ ഗെയിമിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം മരണപ്പെടുന്നതായി കാണിച്ചതോടെ ഈ യുഗം അവസാനിച്ചു.

സിനിമാ ചരിത്രത്തിലെ ഒരു അഭിനേതാവിന്‍റെ കഥാപാത്രത്തിൻ്റെയും ഏറ്റവും മികച്ച ഫെയര്‍വെല്‍ എന്നാണ് ഇന്നും ആ കഥാപാത്രം വിലയിരുത്തപ്പെടുന്നത്.അവഞ്ചേഴ്‌സ്: എൻഡ്‌ ഗെയിം സംവിധായകരായ റുസ്സോ സഹോദരന്മാർ  അദ്ദേഹത്തെ എംസിയുവിലെ പുതിയ വില്ലന്‍ ഡോ.വിക്ടർ വോൺ ഡൂമായി പ്രഖ്യാപിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ്  മള്‍ട്ടിവേഴ്സ് പതിപ്പില്‍ കാങ് എന്ന പ്രധാന വില്ലനായി അഭിനയിച്ച നടൻ ജോനാഥൻ മേജേഴ്‌സ്.  അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ സിനിമയിലേക്ക് ഡോക്‌ടർ ഡൂമായി റോബർട്ട് ഡൗണി ജൂനിയറിനെ കൊണ്ടുവരാനുള്ള തീരുമാനത്തിൽ ജോനാഥൻ മേജേഴ്‌സ് തന്നെ സന്തുഷ്ടനല്ലെന്നാണ് പ്രതികരണം വ്യക്തമാക്കുന്നത്. 

എംസിയുവിന്‍റെ ഏറ്റവും പ്രധാന കഥാപാത്രത്തില്‍ നിന്നും മാറ്റപ്പെട്ടപ്പോള്‍ എന്ത് തോന്നിയെന്ന ചോദ്യത്തിന് നേരത്തെ പ്രഖ്യാപിച്ച അവഞ്ചേഴ്‌സ്: കാങ് ഡൈനസ്റ്റി താരം താന്‍റെ ഹൃദയം തകർന്നുവെന്നാണ് പ്രതികരിച്ചത്. എന്നാൽ ഭാവിയിൽ കാങ്ങായി തന്‍റെ കഥാപാത്രം വീണ്ടും അവതരിപ്പിക്കാൻ തയ്യാറാണെന്നും താരം പറയുന്നു. അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ  2026ലായിരിക്കും തീയറ്ററുകളില്‍ എത്തുക എന്നാണ് വിവരം. 

‘ചിരഞ്ജീവിയുടെ ഡാന്‍സ്’: കീര്‍ത്തി സുരേഷ് വിവാദത്തില്‍, തെലുങ്ക് ‘മെഗാ’ ഫാന്‍സ് കലിപ്പില്‍, ട്രോളുകള്‍

സല്യൂട്ട് ഇന്ത്യന്‍ ആര്‍മി, ചൂരല്‍മലയില്‍ ബെയിലി പാലം നിര്‍മാണം പൂര്‍ത്തിയായി, ബല പരിശോധന വിജയകരം
 

By admin