റിയാദ്- മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കളുടെ കത്ത് വിവാദത്തില്‍ സൗദി അറേബ്യയിലെ സമസ്ത ഇസ്ലാമിക് സെന്റര്‍ നേതാക്കളുടെ പേരുകളും. കത്ത് സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയതിന് പിന്നാലെ സൗദിയിലും വിവാദം പുകയുകയാണ്.
മുസ്ലിം ലീഗ് നേതൃത്വത്തിന് നല്‍കിയെന്ന് പറയപ്പെടുന്ന സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിലാണ് എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, എസ്.ഐ.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അറക്കല്‍ എന്നിവരുടെ പേരുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. പ്രവാസലോകത്ത് നിനന് എസ്.കെ.എസ്.എസ്.എഫ് യുഇഎ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് ജന.സെക്രട്ടറി വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള എന്നിവരുടെ പേരുകളും പ്രചരിക്കുന്ന കത്തിലുണ്ട്.
എന്നാല്‍ കത്ത് സൗദി അറേബ്യയിലെ എസ്.ഐ.സി നാഷണല്‍ കമ്മിറ്റി വാട്‌സാപ് ഗ്രൂപ്പില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. വിഷയം നേതാക്കള്‍ സ്വന്തമായെടുത്ത തീരുമാനമാണെന്നും കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചില ഭാരവാഹികള്‍ അറിയിച്ചു. അതേസമയം നാട്ടില്‍ ഇത്തരം വിവാദങ്ങള്‍ പുകയുമ്പോഴും പ്രവാസ ലോകത്തെ സമസ്ത പോഷക സംഘടനകള്‍ അതിലിടപെടാറില്ല. എന്നാല്‍ ഈ വിഷയത്തില്‍ കക്ഷിയല്ലാത്ത പോഷക സംഘടനകള്‍ എന്തിനിടപെട്ടുവെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. കാരണം സമസ്ത സംഘടനകളും കെഎംസിസിയും ഒത്തൊരുമിച്ചാണ് പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്നത്.
 
ബഹുമാനപ്പെട്ട മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടരി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സമക്ഷത്തിലേക്ക്,
 അസ്സലാമുഅലൈക്കും.

ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ലെമയെയും അതിന്റെ ആദരണീയരായ ഉസ്താദുമാരെയും സംഘടനാ സംവിധാനങ്ങളെയും പൊതുവേദികളിലും സോഷ്യൽ മീഡിയകളിലൂടെയുമെല്ലായി മുസ്‌ലീഗിന്റെ ഉത്തരവാദിത്വപ്പെട്ട നേതാക്കൾ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത സമീപകാലത്തായി വർദ്ധിച്ചു വന്നിരിക്കുന്നു. കേരള സംസ്ഥാന ജനറൽ സെക്രട്ടരി പി.എം.എ സലാം ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലെ ചില പരാമർശങ്ങളും വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി കണ്ണൂർ ജില്ലയിലെ ധർമ്മടത്ത്  പൊതുവേദിയിൽ നടത്തിയപ്രസംഗത്തിലെ ചില പരാമർശങ്ങളും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.മുസ്ലിം ലീഗിന്റെ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സമീപനങ്ങൾ സുന്നീ പ്രാസ്ഥാനിക രംഗത്ത് വളരെയേറെ പ്രയാസമുണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം ഞങ്ങൾ അറിയിക്കുന്നു.

വിശ്വസ്തതയോടെ,
Copy to,
1 പ്രസിഡണ്ട് , കേരള സംസ്ഥാന മുസ്ലിം ലീഗ് .
2. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട്, സെക്രട്ടരി , മുശാവറ മെമ്പർമാർ
3. സമസ്ത ഏകോപന സമിതി.

2023 October 9Saudititle_en: The letter controversy; Leaders of the Saudi Islamic Center also signed the circulating letter

By admin

Leave a Reply

Your email address will not be published. Required fields are marked *