ഇന്‍ഡോര്‍- മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ബി.ജെ.പി എം.പിയുടെ കാല്‍തൊട്ട് വന്ദിച്ച കോണ്‍ഗ്രസ് എം.എല്‍.എയുടെ നടപടി വിവാദത്തില്‍. ഇന്‍ഡോറിലെ പൊതുപരിപാടിക്കിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ സഞ്ജയ് ശുക്ല ബിജെപി നേതാവ് കൈലാഷ് വിജയ് വാര്‍ഗിയയുടെ കാല്‍ തൊട്ട് വന്ദിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഇന്‍ഡോര്‍ വണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സഞ്ജയ് ശുക്ല. ഇതേ മണ്ഡലത്തില്‍ ഇത്തവണ വീണ്ടും മത്സരിക്കാനാണ് സാധ്യത. കാലില്‍ തൊട്ടുവണങ്ങിയ സഞ്ജയ് ശുക്ലയെ വിജയ് വാര്‍ഗിയ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം. നവംബര്‍ 17നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം ബിജെപി ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് യോഗം ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. കെസി വേണുഗോപാലും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും യോഗത്തില്‍ പങ്കെടുത്തു.
2023 October 9Indiacongress mlaBJPtitle_en: Congress MLA touches BJP leader Kailash Vijayvargiya’s feet at Indore event