തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പിറവി ദിനാഘോഷവുംപ്രവർത്തനോദ്ഘാടനവും സംഘടിപ്പിക്കുന്നു. ‘വിശ്വകേരളം സൗഹൃദ കേരളം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മുതൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാര്യണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സ്നേഹവിരുന്നും കലാപരിപാടികളും അരങ്ങേറും. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ജനറൽ കൺവീനറായും വുമൺ സ് ഫോറം പ്രസിഡന്റ് സലീന മോഹൻ, ട്രാവൻകൂർ പ്രൊവിൻസ് പ്രസിഡന്റ് ആർ. വിജയൻ കോ ഓഡിനേറ്റേഴ്സുമായുള്ള കമ്മറ്റിയാണ് പരിപാടികൾക്ക് മുൻ നിരയിൽ പ്രവർത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *