സെല്‍ഫിക്കായി വന്നയാളെ തള്ളിമാറ്റി ചിരഞ്ജീവി: അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ – വീഡിയോ
ദില്ലി: നാഗാർജുനയ്ക്ക് പിന്നാലെ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു സംഭവത്തിന്റെ പേരില്‍ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കെതിരെയും വിമര്‍ശനം. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ ചിരഞ്ജീവി തള്ളിയതാണ് വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് വൻ പ്രതിഷേധമാണ് നേരിടേണ്ടി വരുന്നത്.
ചിരഞ്ജീവി ആരാധകർ താരത്തിനെ ‘പേഴ്സണല്‍ സ്പേസ്’എന്ന പേരില്‍ പ്രതിരോധത്തിനായി ഇറങ്ങിയെങ്കിലും ഓൺലൈൻ പ്രതികരണം ഏറെക്കുറെ നെഗറ്റീവയാണ് വരുന്നത്. വൈറലായ ഒരു വീഡിയോയിൽ, ചിരഞ്ജീവിയും ഭാര്യ സുരേഖയും സംഘവും എയർപോർട്ട് ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നത് കാണാം. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരൻ ചിരഞ്ജീവിയോട് ഒരു സെൽഫിക്കായി അഭ്യർത്ഥിക്കുകയും അവൻ്റെ വഴി തടയുകയും ചെയ്യുമ്പോൾ, താരം അയാളെ ശക്തമായി തള്ളുന്നത് കാണാം.
ഈ വീഡിയോ ചര്‍ച്ചയായതോടെ മെഗാസ്റ്റാറിൻ്റെ ആരാധകർ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് എത്തി. ഒരു ആരാധകൻ എഴുതി, “ പരുഷമായ കാര്യമാണ് നടന്നത്, പക്ഷേ ആളുകൾക്ക് അവരുടേതായ സ്പേസ് അനുവദിക്കണം.അവരോടൊപ്പം ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ് കുറഞ്ഞത് അവരോട് ചോദിക്കണം”. ” ചിരഞ്ജീവി തിരക്കിലായിരിക്കാം അതിന്റെ ആശങ്കയിലായിരിക്കും അദ്ദേഹം” മറ്റൊരാൾ എഴുതി, “സെലിബ്രിറ്റികളെ നിർബന്ധിക്കരുത്; അവരും മനുഷ്യരാണ്. നമ്മൾ സിനിമ കാണുന്നത് വിനോദത്തിന് വേണ്ടിയാണ്”.
Chiranjeevi Rude Behaviour with Fans Airport @KChiruTweets
— Kill Bill Pandey (@kill_billpanday) July 30, 2024
മെഗാസ്റ്റാർ കുടുംബത്തോടൊപ്പം പാരീസിൽ നടന്ന ഒളിമ്പിക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ സന്ദർശനം നടത്തിയിരുന്നു. ഇവിടെ നിന്നുള്ള തിരിച്ചുവരവിലാണ് സംഭവം എന്നാണ് വിവരം. എന്തായാലും അടുത്തിടെ ഒരു ഭിന്നശേഷിക്കാരാനായ കഫേ ജീവനക്കാരനോട് മറ്റൊരു തെലുങ്ക് താരം നാഗാർജുന മോശമായി പെരുമാറി എന്നത് വിവാദമായിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ നാഗാർജുന നേരിട്ട് കണ്ട് ക്ഷമ ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പിന്നീട് വൈറലായിരുന്നു.
എഐ ടൂള്‍ ഉപയോഗിച്ച് ഗായകരുടെ ശബ്ദം: ഗായകന് അരിജിത് സിംഗിന്റെ കേസില്‍ നിര്‍ണ്ണായക ഇടക്കാല വിധി
Wayanad Landslide Live: മുണ്ടക്കൈ ദുരന്തം; മരണം 264 ആയി, ബെയ്ലിപാല നിർമാണം അവസാനഘട്ടത്തിൽ