വിവാഹ വേദിയില്‍ വച്ച് കരച്ചിലടക്കാനാകാടെ വധു; വരനെ ഇഷ്ടപ്പെട്ട് കാണില്ലെന്ന് സോഷ്യല്‍ മീഡിയ

വിവാഹ വേദിയില്‍ ഉണ്ടാകുന്ന അസാധാരണമായ സംഭവങ്ങള്‍ ഇന്ന് അപ്പപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിവാഹ സദ്യയില്‍ മാംസമില്ലാത്തതിന് വധുവിനെയും കുടുംബത്തെയും തല്ലുന്ന വരന്‍റെ ബന്ധുക്കള്‍, വിവാഹ വേദിയില്‍ വച്ച് വരന്‍റെ മുഖത്തടിക്കുന്ന വധു, എന്ന് തുടങ്ങി നിരവധി വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സമാനമായ ഒരു വിവാഹ വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. വൈറൽ ക്ലിപ്പ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍, ‘പെൺകുട്ടി പ്രവർത്തിച്ച് കൊണ്ടിരുന്നു, അത് കാലുവിന് മനസ്സിലായില്ല.’ എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായി. 

വീഡിയോയിൽ വധുവും വരനും സ്റ്റേജിൽ ഇരിക്കുന്നത് കാണാം. പെട്ടെന്ന് ചുറ്റും കൂടുനില്‍ക്കുന്നവരെ അമ്പരപ്പിച്ച് വധു കരഞ്ഞ് തുടങ്ങുന്നു. ചുറ്റും കൂടി നില്‍ക്കുന്ന ബന്ധുക്കള്‍ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ കരച്ചില്‍ അടക്കാനാകാതെ വധു വീണ്ടും വീണ്ടും ഏങ്ങലടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.  വധുവിന്‍റെ പെട്ടെന്നുള്ള പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. ബന്ധുക്കളായ സ്ത്രീകള്‍ വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കള്‍ വരന്‍റെ രൂപത്തെയും നിറത്തെയുമാണ് കുറ്റപ്പെടുത്തിയത്. 

പ്രായം 70 മുകളില്‍; ജപ്പാനില്‍ ‘മുത്തച്ഛന്‍ ഗ്യാങ്’ -നെ അറസ്റ്റ് ചെയ്യുമ്പോള്‍ നടക്കാന്‍ പരസഹായം വേണം

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by viral_clipp (@viral.clipp)

കുട്ടികള്‍ റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ ട്രക്ക്; ആ അത്ഭുത രക്ഷപ്പെടലിന്‍റെ വീഡിയോ വൈറൽ

ഈ സമയം എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ വരന്‍ വിവാഹ വേദിയില്‍ വധുവിനൊപ്പം ഇരിക്കുന്നതും കാണാം.  ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടു. ‘ഒരുപക്ഷേ അവൾ വിവാഹം കഴിക്കാൻ നിർബന്ധിതയായേക്കാം,’ ഒരു ഉപയോക്താവ് എഴുതി. ‘അവൾ അവളുടെ ഭർത്താവുമൊത്ത് സന്തുഷ്ടയായിരിക്കില്ല.’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. ‘നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ വിവാഹം കഴിക്കുന്നത്, എല്ലാവരുടെയും മുന്നിൽ നിങ്ങൾ ഇവിടെ എന്താണ് കാണുന്നത്?’ മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി കുറിച്ചു. ഒരു കാഴ്ചക്കാരനെഴുതിയത്. വിവാഹത്തിനായി തയ്യാറെടുക്കുന്ന ആണ്‍ -പെണ്‍ കുട്ടികള്‍ ആരോടെങ്കിലും പ്രണയമുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ തയ്യാറാകണമെന്നും അല്ലാതെ മറ്റാരുടെയെങ്കിലും ഇഷ്ടത്തിന് നിങ്ങളുടെ വിവാഹം തീരുമാനിക്കരുതെന്നുമായിരുന്നു. 

അതിതീവ്ര മഴയില്‍ മുങ്ങി പൂനെ നഗരം, നാല് മരണം, പാലമടക്കം മുങ്ങി; വീഡിയോ വൈറൽ

By admin

You missed