ചാരുംമൂട്ടിലെ കടയെക്കുറിച്ച് നാട്ടുകാർക്ക് സംശയം, പിന്നാലെ പരാതി; നിരീക്ഷണത്തിനൊടുവിൽ പൂട്ടി സീൽ വച്ചു

ചാരുംമൂട്: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വില്പന നടത്തിവന്ന കട ഗ്രാമപഞ്ചായത്ത് സീൽ ചെയ്തു. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലമേൽ ഗ്രാമപഞ്ചായത്ത്, മാമ്മൂട് വാർഡിൽ താഴത്തെമുക്കിൽ പ്രവർത്തിക്കുന്ന വല്യത്ത് തെക്കേതിൽ ശിവരാമനെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കട ഗ്രാമപഞ്ചായത്ത് അധികൃതർ സീൽ ചെയ്തു. ഇവിടെ നിന്നും നിരോധിക പുകയില ഉല്പന്നങ്ങളും പിടികൂടി.

സമീപ പ്രദേശങ്ങളിലുള്ള സ്കൂൾ – കോളേജ് വിദ്യാർഥികൾ ഇവിടെ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ വാങ്ങാറുണ്ടെന്ന് സമീപവാസികളടക്കം പരാതിപ്പെട്ടിരുന്നു. പൊലീസിന്‍റെയും എക്സൈസിന്‍റെയും നിരീക്ഷണത്തിലയായിരുന്ന കടയിൽ ഇന്നലെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. 6 മാസം മുമ്പും ഇയാൾക്കെതിരെ കേസ്സെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. നൂറനാട് പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സഹായത്തോടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ ജി അനിൽകുമാറിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ കടപൂട്ടി സീൽ ചെയ്തത്. എസ് ഐ നിധീഷും സംഘവുമാണ് പരിശോധന നടത്തി പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത്. 

ഓണം കളറാകും, ഇക്കുറി ഓണം വാരാഘോഷം സെപ്തംബർ 13 മുതൽ 19 വരെ; ‘പ്ലാസ്റ്റികും മാലിന്യവും ശ്രദ്ധിക്കണം’

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin

You missed