തിരുവനന്തപുരം: സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്തതാണെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പിഎം ജോസഫ് സജു.
വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്‌തവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു വർഷം മുമ്പ് ഈ വീഡിയോ ശ്രദ്ധയിൽപെട്ടപ്പോൾ സപ്ലൈകോ വിശദീകരണം നൽകിയിരുന്നു.