ബംഗളൂരു: ബംഗളൂരുവിൽ ഹോസ്റ്റലില്‍ യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കോറമംഗല വി ആര് ലേ ഔട്ടിലെ സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി കൃതി കുമാരി(22) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രി 11.10നും 11.30നും ഇടയിലാണ് സംഭവം. ഹോസ്റ്റല്‍ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.
യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.