കാഞ്ഞിരപ്പള്ളി: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി വെളിച്ചിയാനി എൽപി സ്കൂളിലെ വിദ്യാർത്ഥികൾ പാറത്തോട് പബ്ലിക്ക് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം സന്ദർശനം നടത്തി.
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഡി സി എൽ ഓർഗനൈസർ വറുഗീസ് കൊച്ചു കുന്നേൽ, വായനശാല പ്രസിഡൻ്റ് റ്റി.എ സെയിനില്ല, വൈ: പ്രസിഡൻ്റ് സുരേന്ദ്രൻ കൊടിത്തോട്ടം, സെക്രട്ടറി റ്റി.വി. സുരേഷ്,  ലൈബ്രേറിയൻ രാജി സുരേഷ്, കമ്മറ്റി അംഗങ്ങളായ ഷാ ഉജ്ജയനി, ടോമി സെബാസ്റ്റ്യൻ, ഷെജി. ഇ വൈ, തങ്കൻ ചെമ്മൂഴിക്കാട്, ബെന്നി നിരപ്പേൽ സ്പ്നാ റോയ്, റീനാമോൾ ഷാമോൻ , തങ്കമ്മ എന്നിവർ മധുരം നൽകി സ്വീകരിച്ചു.
അദ്ധ്യാപകർക്കൊപ്പം വായനശാലയിലെത്തിയ വിദ്യാർത്ഥികളോട് വായനശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വായിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ വിശദീകരിച്ചു. വറുഗീസ് കൊച്ചുകുന്നേൽ, പ്രഥമ അദ്ധ്യാപിക ഷൈനി ജോർജ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികൾ കലാപരിപാടികളും അവതരിപ്പിച്ചു. ലൈബ്രേറിയൻ അദ്ധ്യാപകർക്ക് മെമ്പർഷിപ്പു നൽകി പുസ്തകം വിതരണവും നടത്തി. ഏറെ നേരം അറിവിൻ ലോകത്ത് ചെലവഴിച്ചാണ് വിദ്യാർത്ഥികൾ മടങ്ങിയത്. അദ്ധ്യാപകരായ ആശാ മേരി സെബാസ്റ്റ്യൻ, മിനി തോമസ്, ശില്പ ജോർജ്, സിനിമോൾ അഗസ്റ്റിൻ എന്നിവരുമൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed