പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തില്‍ പത്ത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പഞ്ചായത്തിലെ മലമക്കാവ്, നെയ്യൂര്‍ ഭാഗങ്ങളിലായിരുന്നു തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശു ഉള്‍പ്പടെ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.