28കാരി എയ്ഞ്ചൽ ജാസ്മിന്റെ കൊലപാതകം: അച്ഛനും അമ്മയും അറസ്റ്റിൽ

ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ. അച്ഛൻ മകളെ കൊലപ്പെടുത്തുമ്പോൾ അമ്മയും കൂട്ടുനിന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ജോസ്മോൻ എന്ന ഫ്രാൻസിസ് കഴുത്തിൽ തോർത്തിട്ട് കുരുക്കിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഏഞ്ചലിനെ അമ്മ ജെസിമോൾ പിടിച്ചു വെച്ചു. ഏഞ്ചൽ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി.

സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്ന 28കാരിയായ എയ്ഞ്ചൽ ജാസ്മിന്റെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പൊലീസ് പറയുന്ന വിവരങ്ങൾ അനുസരിച്ച് ചൊവ്വാഴ്ച രാത്രി വീട്ടിലെ വഴക്കിനിടെ ഏഞ്ചൽ കൊല്ലപ്പെടുന്നു. അച്ഛൻ ജോസ്മോൻ കഴുത്ത് ഞരിച്ച് കഴുത്തിൽ തോർത്തിട്ട് കുരുക്കി മകളെ കൊലപെടുത്തുകയായിരുന്നു. അമ്മയും സഹായിച്ചുവെന്നാണ് കണ്ടെത്തൽ. രക്ഷപ്പെടാൻ ശ്രമിച്ച ഏഞ്ചൽ ജാസ്മിന്റെ കൈകൾ അമ്മ പിടിച്ചു വച്ചു.അമ്മ ജെസ്സി മോളെ പൊലീസ് കേസിൽ പ്രതി ചേർത്തു.

വിവാഹശേഷം ഭർത്താവുമായി പിണങ്ങി ആറുമാസത്തിലധികമായി എയ്ഞ്ചൽ സ്വന്തം വീട്ടിലാണ് കഴിയുന്നത്. സ്വകാര്യ ഹോസ്പിറ്റലിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു യുവതി. ഭക്ഷണം കഴിക്കാനും മറ്റുമായി കൂട്ടുകാരുടെ കൂടെ ഏഞ്ചൽ രാത്രിയിൽ സ്ഥിരമായി പുറത്തു പോകുന്നതിന് ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ബുധനാഴ്ച രാവിലെ വീട്ടിലെ കരച്ചിലും ബഹളവും കേട്ട് ഓടിക്കൂടിയ നാട്ടുകാർക്കും ബന്ധുക്കൾക്കും മുൻപിൽ സ്വാഭാവിക മരണമാണെന്ന് ചിത്രീകരിക്കാനായിരുന്നു കുടുംബം ശ്രമിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്കിടെ ശരീരത്തിൽ പാടുകൾ കണ്ടതോടെ പൊലീസിന് ആദ്യഘട്ടത്തിൽ തന്നെ സംശയം ഉയർന്നു. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്.

അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയുടെ അമ്മാവൻ അലോഷ്യസിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാവിലെ വീട്ടിൽ എത്തിയ അമ്മാവൻ കൊലപാതക വിവരം അറിഞ്ഞിട്ടും വിവരം മറച്ചു വച്ചു വെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മാവനെ ഉൾപ്പടെ കേസിൽ കൂടുതൽ പേരെ പ്രതിചേർത്തേക്കും.

By admin