തേടിയെത്തുന്നത് വമ്പൻ ഡീലുകൾ ! ഭ ഭ ബയുടെ ഓവർസീസ് റൈറ്റ്സ് ആ വമ്പൻ കമ്പനിക്ക്; ബിഗ് അപ്ഡേറ്റ് നാളെ

പ്രഖ്യാപനം മുതൽ മലയാള സിനിമാസ്വാദകരുടെ മനസിൽ കയറിക്കൂടിയ സിനിമയാണ് ‘ഭ ഭ ബ’. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഭ ഭ ബ ഒരു ചിരിപ്പടം ആയിരിക്കുമെന്നാണ് ഇതുവരെ പുറത്തിറങ്ങിയ അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. സിനിമ സംബന്ധിച്ച വൻ അപ്ഡേറ്റ് ജൂലൈ 4 നാളെ മലയാളികൾക്ക് മുന്നിലെത്തും.

നാളെ വരുന്ന സർപ്രൈസ് എന്താണെന്നാണ് ആരാധകർക്കിടയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം. മോഹൻലാലിന്റെ അപ്ഡേറ്റ് ആകുമോ അതോ ടീസറോ ഫസ്റ്റ് ഗ്ലിംപ്സോ ആണെന്നാണ് ആരാധക പ്രതീക്ഷകൾ. ഈ അവസരത്തിൽ ‘ഭ ഭ ബ’യുടെ വിതരണാവകാശങ്ങളെ സംബന്ധിച്ച അപ്ഡേറ്റുകളും പുറത്തുവരികയാണ്.

ചിത്രത്തിന്റെ ഓവർസീസ്‍ വിതരണാവകാശം വിറ്റു പോയിരിക്കുകയാണ്. യുഎഇ കേന്ദ്രീകരിച്ചുള്ള പ്രമുഖ കമ്പനിയായ ഫാർസ് ഫിലിസിനാണ് അവകാശം വിറ്റു പോയിരിക്കുന്നത്. നിർമാതാക്കളായ ശ്രീ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
View this post on Instagram
A post shared by Sree Gokulam Movies (@sreegokulammoviesofficial)

ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ ഭ ബ. വേൾഡ് ഓഫ് മാഡ്നെസ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഫുൾ ഓൺ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് താര ദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. ഒരു ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. കോ- പ്രൊഡ്യൂസേര്‍സ്- വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി. ഛായാഗ്രഹണം- അരുൺ മോഹൻ, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിങ്- രഞ്ജൻ ഏബ്രഹാം, വരികൾ- കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം- നിമേഷ് താനൂർ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, വെങ്കി, മേക്കപ്പ്- റോനെക്‌സ് സേവ്യർ, ആക്ഷൻ- കലൈ കിങ്‌സൺ, നൃത്ത സംവിധാനം- സാൻഡി, സൗണ്ട് ഡിസൈൻ- സച്ചിൻ സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ- സുരേഷ് മിത്രക്കരി, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് കുറ്റിയാനിക്കൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ എബ്രഹാം, അസ്സോസിയേറ്റ് ഡിറക്ടർസ്- ശ്യാം നരേഷ്, രോഹൻ സാബു, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, വിഎഫ്എക്സ്- ഐഡൻറ് വിഎഫ്എക്സ് ലാബ്, സ്റ്റിൽസ് – സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.