കൂടുതൽ ക്യാഷ് പ്രൈസ് വിജയികൾ, മെഗാ ഡീൽസിന്റെ പുതിയ ഡ്രോകൾ!

മെഗാ ഡീൽസിന്റെ ഏറ്റവും പുതിയ ഡ്രോയിൽ മൊത്തം 15,000 ഖത്തർ റിയാൽ ക്യാഷ് പ്രൈസ് നേടിയ വിജയികളെ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിനാണ് ഡ്രോ നടന്നത്. മൊത്തം 11 പേർ വിജയികളായി. ഒരാൾ 5,000 ഖത്തർ റിയാൽ നേടിയപ്പോൾ മറ്റുള്ള 10 പേർ 1,000 ഖത്തർ റിയാൽ വീതം സ്വന്തമാക്കി. മെഗാ ഡീൽസിനൊപ്പം ഷോപ്പ് ചെയ്യുന്ന ഉപയോക്താക്കൾക്ക് അവരുടെ വിശ്വാസത്തിന് നൽകുന്ന റിവാർഡ് എന്ന നിലയ്ക്കാണ് ഈ ഡ്രോ സംഘടിപ്പിച്ചത്. ഖത്തറിലെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു ഡ്രോ നടന്നത്.

5,000 ഖത്തർ റിയാൽ നേടിയത് ബംഗ്ലാദേശിൽ നിന്നുള്ളയാളാണ്. 1,000 ഖത്തർ റിയാൽ നേടിയ ആറ് പേർ ഇന്ത്യാക്കാരാണ്. നേപ്പാളിൽ നിന്നും 2 പേരും പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും സമ്മാനം നേടി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് സമ്മാനം നൽകുന്ന വൈവിധ്യപൂർണമായ ഡ്രോ എന്ന പേരും ഇതിലൂടെ മെഗാ ഡീൽസ് കൂടുതൽ ഭദ്രമാക്കി.

സമ്മാനങ്ങളുടെ ഒഴുക്ക് നിലയ്ക്കുന്നില്ല. കാരണം കൂടുതൽ വലിയ ക്യാഷ് പ്രൈസുകൾ തരുന്ന രണ്ട് ഡ്രോകൾ കൂടെ മെഗാ ഡീൽസ് നടത്തുകയാണ്. 50,000 ഖത്തർ റിയാൽ മൊത്തം ക്യാഷ് പ്രൈസ് നൽകുന്ന ഡ്രോയിൽ ഒരു വിജയിക്ക് ലഭിക്കുക 25,000 ഖത്തർ റിയാൽ ആണ്. രണ്ടാമത് എത്തുന്നയാൾക്ക് 10,000 ഖത്തർ റിയാൽ ലഭിക്കും. മൂന്നാം സ്ഥാനക്കാരന് 5,000 ഖത്തർ റിയാലും പത്ത് വിജയികൾക്ക് 1,000 ഖത്തർ റിയാലും വീതം നേടാം. ഈ ഡ്രോയിൽ പങ്കെടുക്കാനുള്ള അവസാന തീയതി 7 ജൂലൈ 2025 ആണ്. ജൂലൈ 8-ന് ആണ് ഡ്രോ.

പിന്നാലെ 500,000 ഖത്തർ റിയാൽ മൊത്തം സമ്മാനത്തുകയുള്ള ഡ്രോ കൂടെ എത്തും. ഗ്രാൻഡ് പ്രൈസ് വിജയിക്ക് നേടാനാകുക 250,000 ഖത്തർ റിയാലാണ്. രണ്ടാം സ്ഥാനക്കാരന് 100,000 ഖത്തർ റിയാലും മൂന്നാമത് എത്തുന്നയാൾക്ക് 25,000 ഖത്തർ റിയാലും നേടാം. രണ്ട് വിജയികൾക്ക് 10,000 ഖത്തർ റിയാലും സ്വന്തമാകും. പിന്നാലെയുള്ള അഞ്ച് പേർക്ക് 5,000 ഖത്തർ റിയാലും 80 പേർക്ക് 1,000 ഖത്തർ റിയാലും സ്വന്തമാക്കാം. 30 ജൂലൈ 2025 വരെ ഈ ഡ്രോയിൽ പങ്കെടുക്കാൻ അവസരമുണ്ട്. 31 ജൂലൈ 2025-നാണ് ഡ്രോ.

ഈ ഡ്രോകളിൽ എല്ലാം എത്ര അധികം എൻട്രികൾ ഉണ്ടോ അത്രയും വിജയസാധ്യതയുണ്ട് എന്നതാണ് പ്രത്യേകത. അതായത് കൂടുതൽ ഷോപ്പ് ചെയ്താൽ കൂടുതൽ സമ്മാനം നേടാൻ അവസരമുണ്ടെന്ന് അർത്ഥം.

ബാങ്ക് കാർഡുകൾ ഇല്ലാത്തവർക്ക് മറ്റു പലവിധ വഴികളിലൂടെ പണം നൽകാൻ മെഗാ ഡീൽസ് അവസരം തരുന്നുണ്ട്. My Q Trading ഷോറൂമിൽ നേരിട്ടെത്തി ഉപയോക്താക്കൾക്ക് ക്യാഷ് പർച്ചേസ് നടത്താം. ലൊക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം. അല്ലെങ്കിൽ City Hyper എത്തിയാൽ 24 മണിക്കൂറും മെഗാ ഡീൽസ് അക്കൌണ്ട് ടോപ്-അപ് ചെയ്യാം. ലൊക്കേഷൻ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം.

കൂടാതെ ഇനി Ooredoo Money ഉപയോഗിച്ചും പണം നൽകാം. ഈ സേവനം തൽക്ഷണം ലഭ്യമാകും, ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താനും പണമടയ്ക്കാനുമുള്ള സൗകര്യം ഇത് നൽകുന്നു.

ഇന്ന് തന്നെ ഡ്രോയിൽ പങ്കെടുക്കാൻ ഷോപ്പ് ചെയ്യാം. സന്ദർശിക്കൂ www.megadeals.qa അല്ലെങ്കിൽ Google Play Store, Apple App Store എന്നിവിടങ്ങളിൽ നിന്നും Mega Deals App ഡൗൺലോഡ് ചെയ്യാം.