ഉയർന്നു പൊങ്ങി ഫ്ലൈയിങ് ടാക്സി; അബുദാബിയിൽ പരീക്ഷണപ്പറക്കൽ വിജയകരം

<p>അബുദാബി: ദുബൈക്ക് പിന്നാലെ പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബിയും. അൽ ബതീൻ എക്സിക്യുട്ടിവ് എയർപോർട്ടിലാണ് പരീക്ഷണപ്പറക്കൽ വിജയകരമായി നടന്നത്.&nbsp;</p><p>അമേരിക്ക ആസ്ഥാനമായ ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റമെന്‍റ് ഓഫീസും ചേർന്നാണ് വിജയകരമായി ഇത് പൂർത്തിയാക്കിയത്. പദ്ധതി അടുത്ത വർഷം സർവ്വീസ് തുടങ്ങാനാണ് തീരുമാനം. കാലാവസ്ഥ കൂടി മനസ്സിലാക്കുന്നതിന് ഈ വേനലിൽ ഉടനീളം വിവിധ പരീക്ഷണപ്പറക്കലുകൾ നടക്കും. പൊടി, ചൂട്, ഹ്യുമിഡിറ്റി എന്നിവ പരിശോധിക്കും. വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് എന്നിവ വിജയകരമായിരുന്നു.&nbsp;</p><p>2027ൽ ഐനിൽ പറക്കും ടാക്സികളുടെ നിർമ്മാണവും തുടങ്ങും. കൂടുതൽ സർവ്വീസുകൾ ഏർപ്പാടാക്കി നിരക്ക് കുറയ്ക്കുന്നതായിരിക്കും അബുദാബിയുടെ സമീപനം. അ​ബുദാ​ബി​യി​ലും യുഎഇ​യി​ലും എ​യ​ര്‍ ടാ​ക്‌​സി​ക​ള്‍ വാ​ണി​ജ്യ​ ത​ല​ത്തി​ല്‍ സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ര​വ​ധി ന​ട​പ​ടി​ക​ളി​ല്‍ ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണ് പൂ​ര്‍ത്തി​യാ​ക്കി​യ​തെ​ന്ന് അ​ബുദാബി നി​ക്ഷേ​പ ഓ​ഫി​സി​ലെ ഓ​ട്ടോ​ണ​മ​സ് മൊ​ബി​ലി​റ്റി ആ​ന്‍ഡ് റോ​ബോ​ട്ടി​ക്‌​സ് മേ​ധാ​വി ഉ​മ്രാ​ന്‍ മാ​ലി​ക് പറഞ്ഞു.</p>

By admin