‘ആരോഗ്യമേഖല നാഥനില്ലാക്കളരിയായി മാറി, അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണം’: കെസി വേണുഗോപാൽ

ദില്ലി: കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ആയിരക്കണക്കിന് ആളുകൾ എത്തുന്ന മെഡിക്കൽ കോളേജിലാണ് അപകടം നടന്നിരിക്കുന്നത്. നിർഭാഗ്യകരമായ സംഭവമെന്നും വേണുഗോപാൽ പ്രതികരിച്ചു. അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണം.ഹാരിസ് ഡോക്ടർ ഗത്യന്തരമില്ലാതെ പറഞ്ഞുപോയതാണ്. പ്രശ്നം അഡ്രസ്സ് ചെയ്യുന്നതിന് പകരം, പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുകയാണ്.

എല്ലാ മെഡിക്കൽ കോളേജിലും ബിൽഡിംഗ് ഓഡിറ്റ് നടത്തണം. മന്ത്രിമാർ നടത്തിയത് വലിയ തെറ്റിധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നു. യുഡിഎഫിനെ കുറ്റം പറഞ്ഞു എങ്ങനെ തുടരുമെന്നും കെസി ചോദിച്ചു. എന്തുകൊണ്ട് രക്ഷപ്രവർത്തനം വൈകി എന്ന് അന്വേഷിക്കണം. രക്ഷാപ്രവർത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്ഭവനെ ഉപയോഗിക്കുന്നത് അന്തർധാരക്ക് വേണ്ടിയാണെന്നും കെസി പറഞ്ഞു. ഞാൻ ഇതൊക്കെ ചെയ്യും നിങ്ങൾ എതിർത്തോളൂ എന്ന നിലപാടാണ്. ഗവർണർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കെസി വേണുഗോപാൽ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഈ പ്രശ്നം ഉണ്ടാക്കിയതെന്നും വിമർശിച്ചു.