ഖത്തർ വ്യോമപാത അടച്ച സംഭവം; കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ്സ് വഴി തിരിച്ചുവിട്ടു
<p><strong>കൊച്ചി:</strong> ഖത്തർ വ്യോമപാത അടച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി അധികൃതർ. കൊച്ചിയിൽ നിന്നും ദോഹയിലേക്ക് 6.53 ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം വഴിതിരിച്ചു വിട്ടു. ഈ വിമാനം മസ്കറ്റിൽ ലാൻ്റിംഗ് നടത്തി. ദോഹയിലേക്ക് രാത്രി 12.50 ന് പുറപ്പെടേണ്ട വിമാനവും 10.10 ന് പുറപ്പെടേണ്ട റിയാദ് വിമാനവും റദ്ദാക്കി. പുലർച്ചെ 2.53 ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം എത്താൻ വൈകുമെന്നും വിവരം ലഭിച്ചു. കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 10.15 ന് പോയ വിമാനം 45 മിനിറ്റിന് ശേഷം തിരിച്ചു വിളിച്ചു.</p><p>തിരുവനന്തപുരം- ബഹറിൻ ഗൾഫ് എയർ വിമാനം തിരിച്ചു വിളിച്ചു. രാത്രി 10 മണിക്ക് പുറപ്പെട്ട വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് തിരിച്ചു വിളിച്ചത്. ദമാമിലേക്കും ദുബായിലേക്ക് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വൈകും. ദുബായ് എമിറേറ്റ്സ്, ദോഹയിലേക്കുള്ള ഖത്തർ എയർവെയ്സ് എന്നിവയും വൈകും. മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് ഉള്ള വിവിധ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. യാത്രക്കാർ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് തിരുവനന്തപുരം എയർപോർട്ട് അധികൃതർ അറിയിച്ചു.</p><p></p>