Malayalam News Live: ഒന്നാം തീയതി വരെ സ്റ്റോക്ക് ചെയ്യും, സ്കൂട്ടറിലും ഓട്ടോറിക്ഷയിലും കറങ്ങി വിൽപ്പന: മദ്യവും വാഹനവുമടക്കം പിടിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ രാത്രി പുക പടർന്ന് അപകടമുണ്ടായ സമയത്ത് മരിച്ച അഞ്ചു പേരിൽ രണ്ടു പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മേപ്പാടി സ്വദേശി നസീറയുടെയും കൊയിലാണ്ടി സ്വദേശിയുടെയും പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക. അതേസമയം അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.