ഹജ്ജിന് തീർത്ഥാടകർ എത്തിയത് കുതിരപ്പുറത്ത്, ഊഷ്മള വരവേൽപ്പൊരുക്കി സൗദി പ്രാദേശിക ഭരണകൂടം
റിയാദ്: സൗദി അറേബ്യയിലേക്ക് ഹജ്ജ് ചെയ്യാനായി കുതിരപ്പുറത്തെത്തി തീർത്ഥാടകർ. സ്പെയിൻ, മൊറോക്കോ പൗരന്മാരായ നാല് തീർത്ഥാടകരാണ് ഹജ്ജ് കർമം നിർവഹിക്കുന്നതിനായി കുതിരപ്പുറത്ത് എത്തിയത്. സൗദിയുടെ വടക്കൻ അതിർത്തിയായ അൽ ഖുറയ്യാത്തിലെ അൽ ഹദീത വഴിയാണ് ഇവർ നാലു പേരും സൗദിയിലേക്ക് പ്രവേശിച്ചത്. സംഘത്തിന് പ്രാദേശിക ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഊഷ്മള വരവേൽപ്പാണ് നൽകിയത്. ഇവർക്കാവശ്യമായ എല്ലാ സേവനങ്ങളും പരിചരണവും ഹദീത തുറമുഖത്ത് ഏർപ്പാടാക്കുകയും ചെയ്തു. അൽ ഹദീത സെന്ററിന്റെ തലവനായ മംദൂഹ് അൽ മുതൈരിയാണ് തീർഥാടകരെ നേരിട്ടെത്തി സ്വാഗതം ചെയ്തത്. കൂടാതെ സുരക്ഷിതമായി ഹജ്ജ് നിർവഹിക്കുന്നതിനുള്ള ആശംസയും നേർന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം