‘സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാൽ സൈനിക ആക്രമണം നടത്തും’; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ദില്ലി: സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ. ഡാമോ തടയണയോ നിർമിച്ചാൽ തകർക്കുമെന്ന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പിറ്റേന്ന് തന്നെ ഇന്ത്യ നടപടികൾ പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള തീരുമാനം.