സാദിഖലി തങ്ങളെ ക്ഷണിച്ചില്ല; വഖഫ് സംരക്ഷണ റാലിയിൽ സമസ്തയിലെ ഒരു വിഭാഗം പങ്കെടുക്കില്ല
കൊച്ചി: നാളെ എറണാകുളത്ത് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ സമസ്തയിലെ ഒരു വിഭാഗം പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സമസ്തയുടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗമാണ് റാലിയിൽ നിന്ന് വിട്ടു നിൽക്കുക. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് എതിർപ്പ്.
സുന്നി പണ്ഡിതസഭകളുടെ നേതൃത്വത്തിലുള്ള ജംഇയ്യത്തുൽ ഉലമ കോർഡിനേഷൻ കമ്മിറ്റിയാണ് നാളെ കലൂരിൽ സമ്മേളനം നടത്തുക. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉത്ഘാടനം ചെയ്യുന്നത്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയിൽ പങ്കെടുക്കില്ല.
Read More:ആന്റി കമ്മ്യൂണൽ ടാസ്ക് ഫോഴ്സ്; വർഗീയ വിരുദ്ധ സേന രൂപീകരിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ