ഷൺമുഖാ..ഈ പോക്കിതെങ്ങോട്ടാ..; മോഹൻലാലിന് മുന്നിൽ മുട്ടുമടക്കി സൂര്യയും, അജയ് ദേവ്ഗണും പതറി !
മലയാള സിനിമയിൽ വൻ തേരോട്ടം സൃഷ്ടിച്ചിരിക്കുകയാണ് ‘തുടരും’. മോഹൻലാൽ- തരുൺ മൂർത്തി കോമ്പോയിലെത്തിയ ചിത്രം പത്ത് ദിവസം പിന്നിടുന്നതിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിലടക്കം ഇടം നേടി മുന്നേറുകയാണ്. തുടരുവിനൊപ്പം തന്നെ സൂര്യ ചിത്രം റെട്രോ നാനി പടം ഹിറ്റ് 3 തുടങ്ങിയവയും തിയറ്ററുകളിലുണ്ട്. ഇവ പുത്തൻ റിലീസുകളാണെങ്കിൽ കൂടിയും റിലീസ് ചെയ്ത് ഒൻപത് ദിവസമായ തുടരും അവയെ മറികടന്നിരിക്കുകയാണ്. ടിക്കറ്റ് ബുക്കിംഗ് കണക്കാണിത്.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്കിങ്ങിൽ ഒന്നാമതുള്ളത് ‘തുടരും’ ആണ്. രണ്ട് ലക്ഷത്തി പതിനേഴായിരം ടിക്കറ്റുകളാണ് തുടരുവിന്റേതായി വിറ്റ് പോയത്. അതും റിലീസ് ചെയ്ത് 8 ദിവസത്തിലാണെന്നത് ഏറെ ശ്രദ്ധേയമാണ്. രണ്ടാമത് നാനി നായകനായ ‘ഹിറ്റ് 3’ ആണ്. രണ്ട് ലക്ഷത്തി ഏഴായിരം ആണ് പടത്തിന്റേതായി വിറ്റ് പോയത്. അജയ് ദേവ്ഗൺ ചിത്രം റെയ്ഡ്2 ആണ് മൂന്നാം സ്ഥാനത്ത്. സൂര്യയുടെ ‘റെട്രോ’ നാലാം സ്ഥാനത്താണ്. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 മണിക്കൂറിലെ ബുക്ക് മൈ ഷോ കണക്കുകൾ(02.05.25)
തുടരും – 217K (8 ദിവസം)
ഹിറ്റ് 3 – 207K (2 ദിവസം)
റെയ്ഡ് 2 – 200K (2 ദിവസം)
റെട്രോ – 117K (2 ദിവസം)
ടൂറിസ്റ്റ് ഫാമിലി – 64K (2 ദിവസം)
തണ്ടർബോൾട്ട് – 44K (2 ദിവസം)
കേസറി ചാപ്റ്റർ 2 – 29K (15 ദിവസം)
ദ ഭൂതിനി – 8K (2 ദിവസം)