വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷം, ചുമ എന്നിവയിൽ നിന്ന് ആശ്വസം നൽകു
വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷവും ചുമയിലും നിന്നും ആശ്വസം നൽകും.
വീട്ടിലുള്ള ഈ മൂന്ന് ചേരുവകൾ ജലദോഷവും ചുമയിലും നിന്നും ആശ്വസം നൽകും
ജലദോഷവും ചുമയും മിക്കവരിലും കണ്ട് വരുന്ന് പ്രശ്നങ്ങളാണ്. വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോഗിച്ച് തന്നെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വസം ലഭിക്കുന്നവയാണ്.
ചുമയും ജലദോഷവും പരിഹരിക്കാൻ സഹായിക്കുന്ന മൂന്ന് പ്രകൃതിദത്ത ചേരുവകളാണ് തേൻ, ഇഞ്ചി, നാരങ്ങ എന്നിവ.
തൊണ്ടവേദനയ്ക്കും ചുമയ്ക്കും ഒരു പ്രകൃതിദത്ത പരിഹാരമാണ് തേൻ. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുമുണ്ട്. ഇത് ജലദോഷമോ ചുമയോ ഉണ്ടാക്കുന്ന അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കും.
ഇഞ്ചിയിൽ ജിഞ്ചറോളുകൾ, ഷോഗോളുകൾ എന്നീ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇഞ്ചി തൊണ്ടയിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.
രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ജലദോഷത്തിൽ നിന്ന് ശരീരത്തെ വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന പോഷകമായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാരങ്ങാനീരിലെ അസിഡിറ്റി കഫം കുറയ്ക്കാൻ സഹായിക്കുക ചെയ്യുന്നു.
1 ടേബിൾ സ്പൂൺ തേൻ, 1 ടീസ്പൂൺ ഇഞ്ചി നീര്, 1 ടീസ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് കുടിക്കുക.
ഈ മിശ്രി തം ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിലോ ഹെർബൽ ടീയിലോ മിക്സ‍് ചെയ്ത് കുടിക്കുന്നതും നല്ലതാണ്.