കൊല്ലം: വാക്സിനെടുത്ത ഏഴുവയസുകാരിക്ക് പേവിഷ ബാധ. കുട്ടി നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിനിയായ കുട്ടിയെ കഴിഞ്ഞ ഏപ്രിൽ 8 നാണ് നായ കടിച്ചത്. ഉച്ചയ്ക്ക് വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ താറാവിനെ ഓടിച്ച് എത്തിയ നായയാണ് കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ഐഡിആര്‍വി ഡോസ് എടുക്കുകയും ചെയ്തിരുന്നു.
പിന്നീട് മൂന്ന് തവണ കൂടി ഐഡിആര്‍ബി നല്‍കി. മെയ് 6-ന് അവസാന വാക്‌സിന്‍ എടുക്കാനിരിക്കെ പനി ബാധിച്ചത്. തുടര്‍ന്ന്  നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ കടിച്ച നായ എങ്ങോട്ട് പോയി, മറ്റാരെയെങ്കിലും കടിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല.
അടുത്തിടെ പേവിഷ ബാധയേറ്റ് അഞ്ചുവയസുകാരി മരണപ്പെട്ടിരുന്നു. മലപ്പുറം സ്വദേശിയായ സന ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ്  മരണം. പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മാര്‍ച്ച് 29 ന് മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *