ലിസ്റ്റിന്‍റെ ഒളിയമ്പ് അത്ര നിസാരമല്ല, തെറ്റിന് തിരി കൊളുത്തിയ പ്രമുഖൻ നിവിൻ പോളിയോ? പുതിയ വിവരങ്ങൾ ഇങ്ങനെ
കൊച്ചി: നിര്‍മ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഒളിയമ്പിലൂടെ ഉന്നംവെച്ചത് നടൻ നിവിൻ പോളിയെ എന്ന് സൂചന. ബേബി ഗേൾ എന്നാ ചിത്രത്തിന്‍റെ ഷൂട്ടുമായി ബന്ധപ്പെട്ടു ആണ് വിവാദം. ലിസ്റ്റിൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എന്നാൽ നിർമ്മാതാക്കളുടെ സംഘടനയിലോ ഫിലിം ചേംബറിലോ ഇതുവരെ ലിസ്റ്റിൻ പരാതി നൽകിയിട്ടില്ല. ലിസ്റ്റിന്‍റെ സിനിമയുടെ ഷൂട്ടിംഗിനിടെ നിവിൻ പോളി കഴിഞ്ഞ ദിവസം ഇറങ്ങി പോയിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ദിലീപിനെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ടീസര്‍ ലോഞ്ച് വേദിയിലായിരുന്നു ലിസ്റ്റിന്‍റെ വിമര്‍ശനം. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നായിരുന്നു ലിസ്റ്റിന്‍റെ വാക്കുകള്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ആ തെറ്റ് ഇനി ആവർത്തിക്കരുത്. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പറഞ്ഞിരുന്നു.
പിന്നാലെ ബേബി ഗേൾ സിനിമയെ ചുറ്റിപ്പറ്റിയാണ് ഒളിയമ്പെന്നുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന നടന്‍ ചിത്രീകരണം പൂര്‍ത്തിയാവും മുന്‍പേ മറ്റൊരു ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. നിര്‍മ്മാതാവിന്‍റെ അനുമതി വാങ്ങാതെയായിരുന്നു ഇത്. രണ്ടാമത്തെ ചിത്രത്തിന്‍റെ നിര്‍മ്മാതാവില്‍ നിന്നും ഇദ്ദേഹം അഡ്വാന്‍സ് ഇനത്തില്‍ ഒരു കോടി കൈപ്പറ്റിയതായുമാണ് വിവരം. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവിന്‍റെ അനുമതി കൂടാതെ മറ്റൊരു ചിത്രത്തില്‍ അഭിനേതാക്കള്‍ ജോയിന്‍ ചെയ്യുന്നത് സാധാരണമല്ല.