“രാജ്യത്തിനായി വീണ്ടും പോരാടൻ അവസരം നൽകണം ” കരസേന മേധാവിക്ക് 1971 യുദ്ധ നായകന്‍റെ വൈകാരിക കത്ത്

ദില്ലി:വീണ്ടും രാജ്യത്തിനായി പോരാടൻ അവസരം നൽകണമെന്നാവശ്യപ്പെട്ട്  കരസേന മേധാവിക്ക് 1971 യുദ്ധ നായകന്‍റെ  വൈകാരിക കത്ത്. ക്യാപ്റ്റൻ അമർ ജീത്ത് കുമാറാണ് കത്ത് അയച്ചത്.എഴുപത്തിയഞ്ച് വയസുകാരനാണ് അദ്ദേഹം.ഒരാൾക്ക് സൈന്യത്തിൽ നിന്ന് വിരമിക്കാം, എന്നാൽ അയാളിലെ സൈനികന് മരണമില്ല.കരസേന അനുവദിച്ചാൽ തനിക്കൊപ്പം നിരവധി പേർ എത്തും.ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്  താൻ ഉൾപ്പെടെയുള്ളവരുടെ അനുഭവപരിചയം ഉപയോഗിക്കാനാകുമെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി

By admin