ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ബുക്കിംഗ് മെയ് 5 ന് ആരംഭിക്കും

ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിംഗ് മെയ് 5 ന് ആരംഭിക്കും . ഔദ്യോഗികമായി ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മെയ് അവസാന ആഴ്ചകളിൽ വില പ്രഖ്യാപനത്തോടെ ഈ ഹോട്ട്-ഹാച്ച് വിൽപ്പനയ്‌ക്കെത്താൻ സാധ്യതയുണ്ട്. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള ഈ ഹാച്ച്ബാക്കിന്റെ വില ഏകദേശം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ പ്രത്യേകതകൾ അറിയാം. 

പവറും ഉയർന്ന വേഗതയും
ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ യുടെ പ്രധാന ഹൈലൈറ്റ് അതിന്റെ ശക്തമായ 2.0L ടർബോ പെട്രോൾ എഞ്ചിനാണ്. 7-സ്‍പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ മോട്ടോർ പരമാവധി 265bhp കരുത്തും 370Nm ടോർക്കും നൽകുന്നു. ഹോട്ട്-ഹാച്ച് 5.9 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100kmph വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. പരമാവധി വേഗത 250kmph കൈവരിക്കാൻ ഇതിന് കഴിയും.

ഗോൾഫ് ജിടിഐയിൽ ഇലക്ട്രോണിക് ആയി നിയന്ത്രിതമായ ഫ്രണ്ട്-ആക്‌സിൽ ഡിഫറൻഷ്യൽ ലോക്ക് ഉണ്ട്. ഇത് പരുക്കൻ റോഡുകളിൽ അതിന്റെ ട്രാക്ഷൻ വർദ്ധിപ്പിക്കുന്നു. ഈ സിസ്റ്റം രണ്ട് മുൻ ചക്രങ്ങളും ഒരേ വേഗതയിൽ കറങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ഓപ്ഷണൽ അഡാപ്റ്റീവ് സസ്‌പെൻഷനും വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവയുള്ള പ്രോഗ്രസീവ് സ്റ്റിയറിംഗും അതിന്റെ മൊത്തത്തിലുള്ള പ്രകടനത്തിന് ആക്കം കൂട്ടുന്നു.

ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ
പുതുതായി പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടിഗ്വാൻ ആർ ലൈനിന്റെ ഇന്റീരിയർ പരിശോധിച്ചാൽ , ഗോൾഫ് ജിടിഐയുമായി നിരവധി സവിശേഷതകൾ പങ്കിടുന്നതിനാൽ നിങ്ങൾക്ക് ശക്തമായ സാമ്യം കാണാൻ കഴിയും. ഹോട്ട്-ഹാച്ചിൽ 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജിടിഐ-നിർദ്ദിഷ്ട സ്റ്റിയറിംഗ് വീൽ എന്നിവ ഉൾപ്പെടുന്നു. ജിടിഐ ബാഡ്ജിംഗ് ഉള്ള ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി ഇതിലുണ്ട്.

ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐയിൽ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ ലോക്ക്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, എഡിഎഎസ് ടെക്, ഒന്നിലധികം എയർബാഗുകൾ, 18 ഇഞ്ച് അലോയ് വീലുകൾ കോൺട്രാസ്റ്റ് റെഡ് ആക്സന്റ് ഹൈലൈറ്റുകൾ, ഡ്യുവൽ-ടോൺ റൂഫ് സ്‌പോയിലർ, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ് സിസ്റ്റത്തോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽലാമ്പുകൾ, ജിടിഐ ബാഡ്‍ജിംഗ് എന്നിവയും ഉണ്ടാകും.

കളർ ഓപ്ഷനുകൾ
ഇന്ത്യയിൽ, കിംഗ്‍സ് റെഡ് പ്രീമിയം, ഒറിക്സ് വൈറ്റ് പ്രീമിയം, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, മൂൺസ്റ്റോൺ ഗ്രേ ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ ലഭിക്കും.

By admin