‘പോപ്പ് ട്രംപ്’; എഐ ചിത്രം പങ്കുവച്ച് ഡോണാൾഡ് ട്രംപ്; പാപ്പയെ കളിയാക്കുന്നെന്ന് വിമർശനം

ഫ്രാന്‍സിസ്  മാര്‍പ്പാപ്പയുടെ മരണത്തോടെ പുതിയ പോപ്പിനെ കണ്ടെത്തുന്നതിനുള്ള കോൺക്ലേവ് നടപടികൾക്ക് വത്തിക്കാനില്‍ തുടക്കമിട്ടു. ഇതിനിടെ പോപ്പിന്‍റെ വേഷവിധാനങ്ങളോടെ ഇരിക്കുന്ന ട്രംപിന്‍റെ ചിത്രം തന്‍റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചിരിക്കുകയാണ് ഡോണാൾഡ് ട്രംപ്. മറ്റൊരു രാഷ്ട്രീയ നേതാവില്‍ നിന്നും പ്രതിക്ഷിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഇത്തരമൊരു പ്രവർത്തി ചെയ്ത ട്രംപിനെതിരെ അതിരൂക്ഷ വിമർശനമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും ഉയരുന്നത്. 

കോണ്‍ക്ലേവ് ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് പോപ്പാകാന്‍ താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച എഐ ചിത്രമാണ് ട്രംപ് തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ചത്. പിന്നാലെ ട്രംപിന്‍റെ പോസ്റ്റ് വിവിധ സമൂഹ മാധ്യമങ്ങളിലേക്കും പങ്കുവയ്ക്കപ്പെട്ടു. ഇതോടെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് ഒരു കൂട്ടം ആളുകളെഴുതിയപ്പോൾ മറ്റൊരു വിഭാഗം ഇതൊക്കെ ട്രംപിന്‍റെ തമാശയായി കണ്ടാല്‍ മതിയെന്ന് കുറിച്ചു. ‘ഞങ്ങൾ നിങ്ങളെ അര്‍ഹിക്കുന്നില്ല’, ‘ഇത് തമാശയല്ല, അപമാനമാണ്’, ‘നിങ്ങൾക്ക് കത്തോലിക്കരുടെ വോട്ട് കിട്ടി. എന്നിട്ട് ഇങ്ങനെയാണോ അവരെ ട്രീറ്റ് ചെയ്യുന്നത്?’ എന്നിങ്ങനെ ആയിരുന്നു ചിലരുടെ കുറിപ്പുകൾ. 

Watch Video: വധുവിനെ കൈയിലെടുത്ത് അഗ്നിക്ക് വലം വച്ച് വരൻ; ആശുപത്രിക്കല്യാണം കണ്ട് കണ്ണ് നിറഞ്ഞ് സോഷ്യൽ മീഡിയ

Watch Video:  ‘അതെന്താ അവരെ പിടിക്കാത്തത്’? ചോദ്യം ചെയ്ത യുവതിയെ തല്ലി പോലീസ് ഉദ്യോഗസ്ഥന്‍, വീഡിയോ വൈറല്‍

കഴിഞ്ഞ ഏപ്രില്‍ 21 -ാം തിയതിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മരിച്ചത്. ഇതിന് പിന്നാലെ നടന്ന സംസ്കാര ചടങ്ങില്‍ മറ്റെല്ലാവരും കറുത്ത കോട്ടിട്ട് വന്നപ്പോൾ ആദ്യമായി നീല കോട്ടും നീല ടൈയും കെട്ടിവന്ന് ട്രംപ്, നിരവധി പേരുടെ രൂക്ഷവിമർശനം നേരിട്ടിരുന്നു. ട്രംപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണാനന്തര ചടങ്ങുകളോട് അനാദരവ് കാണിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകർ അടുത്ത പോപ്പ് ആരാകണമെന്നാണ് ചോയിസ് എന്ന് ചോദിച്ചപ്പോൾ ഒട്ടും മടിക്കാതെ, എനിക്ക് പോപ്പ് ആകണം. അതാണ് എന്‍റെ ആദ്യ ചോയ്സ്’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ട്രംപിനെ പരിഹസിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോപ്പ് ട്രംപിന്‍റെ ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍, അതും അലങ്കാരം എന്ന തരത്തില്‍ ട്രംപ് ആ ചിത്രങ്ങളെടുത്ത് സ്വന്തം അക്കൌണ്ടിലൂടെ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു. 

Read More: മകളെ നോക്കാനായി 2.3 ലക്ഷത്തിന്‍റെ ജോലി അച്ഛന്‍ ഉപേക്ഷിച്ചു, ഇപ്പോൾ ഡിപ്രഷനിലെന്ന് കുറിപ്പ്!

 

By admin