പൊലീസ് നായ്ക്കൾ മണത്തറിഞ്ഞു, ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച ലഹരി ഗുളികകൾ പിടികൂടി
റിയാദ്: ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് വഴി വന്‍ ലഹരി ഗുളിക ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. ഇന്‍സുലേറ്റിംഗ് പാനലുകള്‍ക്കകത്ത് അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തിയ 15,86,118 ലഹരി ഗുളികകള്‍ ഉദ്യോഗസ്ഥര്‍ പിടികൂടി.
പരിശീലനം സിദ്ധിച്ച പൊലീസ് നായ്ക്കളെയും സുരക്ഷാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇന്‍സുലേറ്റിംഗ് പാനല്‍ ലോഡിനകത്ത് ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ജനറല്‍ ഡയക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോളുമായി സഹകരിച്ച് മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
#ارقد_وآمن | #الزكاة_والضريبة_والجمارك في ميناء جدة الإسلامي تتمكّن من إحباط محاولة تهريب أكثر من 1.5 مليون حبة من مادة الإمفيتامين “الكبتاجون”، عُثر عليها مُخبأة في إرسالية “ألواح عازلة” واردة إلى المملكة عبر الميناء، وبالتنسيق مع @Mokafha_SA تم القبض على مستقبلي المضبوطات،… pic.twitter.com/sHYBXcFrdo
— هيئة الزكاة والضريبة والجمارك (@Zatca_sa) May 2, 2025