നല്ല രുചിയൂറും മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മാമ്പഴം കൊണ്ട് സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
1.
പഴുത്ത മാങ്ങ – 6 എണ്ണം
പച്ചമുളക് – 3 എണ്ണം
കാശ്മീരി മുളക് പൊടി – 1/2 ടീസ്പൂണ്‍
മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍
ശർക്കര – 2 ചെറിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
2.
തേങ്ങാ ചിരകിയത് – 3/4 കപ്പ്
ചെറിയ ജീരകം – 1/2 ടീസ്പൂണ്‍
ചെറിയ ഉള്ളി – 2 എണ്ണം
കുരുമുളക് – 1/4 ടീസ്പൂണ്‍
കറിവേപ്പില – 2 എണ്ണം
മഞ്ഞൾ പൊടി- 2 നുള്ള്
വെള്ളം – ആവശ്യത്തിന്
3.
തൈര് -1/2കപ്പ്
4.
വെളിച്ചെണ്ണ – 2 1/2 ടേബിള്‍സ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
ഉള്ളി – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒന്നാം ചേരുവകൾ എല്ലാം നന്നായി ചട്ടിയിൽ ഇളക്കി യോജിപ്പിച്ച് അടച്ചു വെച്ച് നന്നായി വേവിച്ചു വരുമ്പോൾ രണ്ടാം ചേരുവകൾ എല്ലാം നന്നായി അരച്ചെടുത്ത് ഇതിൽ ചേർക്കാം. പിന്നീട് തൈരു ചേർത്തു ഫ്ലെയിം ഓഫ് ചെയ്തു താളിച്ചു ഒഴിച്ചാൽ രുചികരമായ മാമ്പഴ പുളിശ്ശേരി റെഡി.
Also read: മാമ്പഴം കൊണ്ടൊരു ടേസ്റ്റി സ്മൂത്തി തയ്യാറാക്കാം; റെസിപ്പി