കടലിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു, മരിച്ചത് ഏഴും പത്തും വയസ്സുള്ള കുട്ടികൾ, സംഭവം ഒമാനിൽ

മസ്കറ്റ്: ഒമാനിലെ ബീച്ചിൽ നീന്തുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചു. വടക്കൻ ബാത്തിന ​ഗവർണറേറ്റിലുള്ള ഖാബുറ ബീച്ചിൽ നീന്തുന്നതിനിടെയാണ് സംഭവം. ഏഴും പത്തും വയസ്സുള്ള വഖാസ് അൽ ഫർസി, ഫാരിസ് അൽ ഫർസി എന്നീ കുട്ടികളാണ് മരണപ്പെട്ടത്. വടക്കൻ ബാത്തിന ​ഗവർണറേറ്റ് പോലീസ് കോസ്റ്റ് ​ഗാർഡ് വിഭാ​ഗവും പൗരന്മാരും ചേർന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പോലീസ് റിപ്പോർട്ട് ചെയ്തു. 

കുട്ടികൾ കടലിലോ വാദികളിലോ നീന്തുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് രക്ഷിതാക്കൾക്ക് കർശനമായ മുന്നറിയിപ്പുകൾ അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടും ഒമാനിൽ കുട്ടികൾക്കിടയിൽ മുങ്ങിമരണ കേസുകൾ വർധിക്കുകയാണ്. മാതാപിതാക്കൾ  പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് നീന്താൻ വിടാറുണ്ട്. അതിനാൽ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി നിരവധി കാമ്പയിനുകൾ അധികൃതർ നടത്തിവരുന്നുണ്ട്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin