ഈ ഉപകരണങ്ങൾ ഒരേ സമയം ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ വൈദ്യുതി ബില്ല് കൂടും
വേനൽക്കാലം എത്തിയതോടെ ചൂട് കൂടിയിരിക്കുകയാണ്. ഇതോടൊപ്പം വൈദ്യുതി ബില്ലും കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. എയർ കണ്ടീഷണർ മുതൽ ഫ്രിഡ്ജ് വരെ ഒരേ സമയം ഉപയോഗിച്ചാൽ, ഇത് പ്രവർത്തിപ്പിക്കാൻ കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. വീട്ടിൽ കൂടുതലും വൈദ്യുതി ചിലവാകുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
എയർ കണ്ടീഷണർ
വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് എയർ കണ്ടീഷണറാണെന്ന് നിസംശയം പറയാൻ സാധിക്കും. വേനൽക്കാലം എത്തിയാൽ പിന്നെ എല്ലാവരും എസിയുടെ പിന്നാലെയായിരിക്കും. അതിനാൽ തന്നെ എസിയുടെ ഉപയോഗം കുറക്കുകയോ അല്ലെങ്കിൽ പവർ കുറഞ്ഞത് വാങ്ങുകയോ ചെയ്യാം.
വാട്ടർ ഹീറ്ററുകൾ
നിങ്ങളുടെ വീട്ടിൽ വാട്ടർ ഹീറ്ററോ ഗെയ്സറോ ഉണ്ടെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്. കാരണം വാട്ടർ ഹീറ്റർ പ്രവർത്തിക്കുന്നതിന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. കൂടാതെ വേനൽക്കാലത്ത് ഇത് ഉപയോഗിക്കുന്നില്ലെങ്കിൽ എപ്പോഴും അൺപ്ലഗ് ചെയ്തിടാനും ശ്രദ്ധിക്കണം.
ഫ്രിഡ്ജ്
എപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ എപ്പോഴും തണുപ്പിന്റെ ആവശ്യം വരുന്നുണ്ട്. തണുപ്പില്ലെങ്കിൽ ഭക്ഷണങ്ങൾ കേടാവുകയും ചെയ്യും. എപ്പോഴും പ്രവർത്തിപ്പിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ ഊർജ്ജവും വേണ്ടി വരുന്നു. അതിനാൽ തന്നെ എനർജി സേവിങ് ഫ്രിഡ്ജുകൾ വാങ്ങുന്നതായിരിക്കും നല്ലത്.
ക്ലോത് ഡ്രൈയർ
തുണികൾ ഉണക്കാൻ നല്ലത് സൂര്യൻ തന്നെയാണ്. എന്നാൽ സമയമില്ലാത്തവർ ക്ലോത് ഡ്രൈയർ ഉപയോഗിച്ചാണ് തുണികൾ ഉണക്കുന്നത്. ഇത് പ്രവർത്തിക്കണമെങ്കിൽ അമിതമായ ചൂടും വേഗതയും ആവശ്യമായതുകൊണ്ട് തന്നെ ക്ലോത് ഡ്രൈയറുകൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു.
വാഷിംഗ് മെഷീൻ
വൈദ്യുതി നിരക്ക് കൂടാൻ സാധ്യതയുള്ള മറ്റൊരു വീട്ടുപകരണമാണ് വാഷിംഗ് മെഷീൻ. വസ്ത്രങ്ങൾ കഴുകാൻ അധികം സമയം ആവശ്യമായി വരുമ്പോൾ ഊർജ്ജവും കൂടുതൽ ആവശ്യമായി വരുന്നു. അതിനാൽ തന്നെ വേഗത്തിൽ കഴുകി കിട്ടുന്ന രീതിയിലാവണം വാഷിംഗ് മെഷീൻ ഉപയോഗിക്കേണ്ടത്. ഉപയോഗം കഴിഞ്ഞാൽ ഉടനെ അൺപ്ലഗ് ചെയ്യാനും മറക്കരുത്.
ഓവൻ
വീടുകളിൽ ഒരാവശ്യവസ്തുവായി മാറിക്കഴിഞ്ഞ ഉപകരണമാണ് ഓവൻ. എന്തും ചൂടാക്കാനും വേവിക്കാനുമൊക്കെ സാധിക്കുമെന്നത് ശരിയാണെങ്കിലും ഓവന് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു. ഇത് വൈദ്യുതി ബില്ല് കൂടാനും കാരണമാക്കുന്നു.
പാചകം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കണേ Page views: Not yet updated