ആര്‍സിബിക്കെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ്! ഒരു മാറ്റവുമായി ബെംഗളൂരു, ജോഷ് പുറത്ത്

ബെംഗളൂരു: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ, ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍സിബി ഒരു മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡിന് പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തി. ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമാണ് ചെന്നൈ. 10 മത്സരങ്ങളില്‍ 14 പോയിന്റ് സ്വന്തമാക്കിയ ആര്‍സിബി മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ ടീമിനെ ഒന്നാമതെത്താം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ജേക്കബ് ബെഥേല്‍, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ലുങ്കി എന്‍ഗിഡി, യാഷ് ദയാല്‍.

ഇംപാക്ട് സബ്‌സ്: സുയാഷ് ശര്‍മ്മ, ലിയാം ലിവിംഗ്സ്റ്റണ്‍, റാസിഖ് ദാര്‍ സലാം, മനോജ് ഭണ്ഡാഗെ, സ്വപ്നില്‍ സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കുറാന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മതീശ പതിരാന.

ഇംപാക്ട് സബ്‌സ്: ശിവം ദുബെ, രവിചന്ദ്രന്‍ അശ്വിന്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍.

മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഐപിഎല്ലില്‍ വിരാട് കോലിയും എം എസ് ധോണിയും അവസാനമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാകുമോ ഇതെന്ന ആകാംക്ഷയും ആരാധകര്‍ക്കുണ്ട്. സ്വന്തം തട്ടകത്തില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായാണ് ആര്‍സിബി ഇറങ്ങുന്നതെങ്കില്‍ ചെന്നൈക്ക് ഇത് മാനം കാക്കാനുള്ള അവസരമാണ്. പത്ത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ല. ഇനിയുള്ള നാലിലും ജയിച്ച് തല ഉയര്‍ത്തി മടങ്ങണം. പത്ത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ചെന്നൈയാക്കായി ഈ സീസണില്‍ 200ന് റണ്‍സ് പിന്നിട്ട ഒരേയൊരു ബാറ്റര്‍ ശിവം ദുബെ മാത്രമാണെന്ന് പറയുമ്പോള്‍ ചെന്നൈയുടെ ബാറ്റിംഗ് പ്രതിസന്ധിയുടെ ആഴമറിയാം. എങ്കിലും പഞ്ചാബിനെതിരെ സാം കറന്‍ തകര്‍ത്തടിച്ചത് ടീമിന് പ്രതീക്ഷയാണ്.

By admin