ആദ്യമായി വലിയ തുക വരുമാനം കിട്ടിയ സന്തോഷത്തിൽ രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

 സമൂഹ വിവാഹത്തിനുള്ള മാല കൃത്യമായി പറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചിരിക്കുകയാണ് സച്ചിയും രേവതിയും. വണ്ടി സച്ചിയ്ക്ക് തിരിച്ച് കിട്ടിയ കലിപ്പിൽ ആണ് ആന്റണി. എന്നാൽ എതിർ കക്ഷികളുമായി ചേർന്ന് മനഃപൂർവ്വം തന്നെ ചതിക്കാൻ സച്ചി കൂട്ട് നിന്നതാണ് എന്നാണ് ഈ മാലയുടെ കൊട്ടേഷൻ ഏൽപ്പിച്ച രാഷ്ട്രീയക്കാരൻ വിജയകുമാർ സാറിന്റെ ധാരണ.  ഏഷ്യാനെറ്റിൽ  സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

 വണ്ടിയുമായെത്തിയ സച്ചിയേ കണ്ടതും ഉടനെ അവനെ പിടിച്ച് കൊണ്ടുവരാൻ വിജയകുമാർ സാർ അണികളോട് പറഞ്ഞു. മാലയുമായാണ് സച്ചി എത്തിയിട്ടുള്ളതെന്ന് അയാൾക്കും മനസ്സിലായിരുന്നില്ല. തട്ടിക്കൊണ്ടുപോയ വണ്ടി കണ്ടെത്തി അത് മാത്രാമായാണ് സച്ചി അങ്ങോട്ട് വന്നത് എന്നാണ് അയാൾ ധരിച്ചത്. എന്നാൽ താൻ ഏൽപ്പിച്ച മുഴുവൻ മലകളുമായാണ് എത്തിയതെന്ന് സച്ചി അവരോട് പറഞ്ഞു. അണികളോട് അവൻ പറഞ്ഞത് ശെരിയാണോ എന്ന് നോക്കാൻ വിജയകുമാർ സാർ പറഞ്ഞു. വണ്ടി മുഴുവൻ നോക്കി മാലകൾ പറഞ്ഞ എണ്ണം അത്രയും ഉണ്ടെന്ന് അണികൾ ഉറപ്പ് വരുത്തി. എന്നാൽ തന്നെ പേടിച്ചിട്ടല്ലേ നീ ഇത് പറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചത് എന്നായി അടുത്ത ചോദ്യം . സച്ചി എത്രതവണ സത്യം പറയാൻ ശ്രമിച്ചിട്ടും വിജയകുമാർ സാർ അത് വിശ്വസിച്ച മട്ടില്ല. ഒടുവിൽ പരിപാടി കഴിയുന്നത് വരെ സച്ചിയേ മുറിക്കുള്ളിൽ ഇട്ട് പൂട്ടിയിടാൻ വരെ വിജയകുമാർ സാർ പറഞ്ഞു. അണികൾ അയാൾ പറഞ്ഞ പ്രകാരം ചെയ്യാൻ തയ്യാറായിക്കഴിഞ്ഞു. പക്ഷെ അപ്പോഴേക്കും രേവതി ചെന്ന് നടന്ന കാര്യങ്ങളെല്ലാം വിജയകുമാർ സാറിനോട് വ്യക്തമായി പറഞ്ഞു. മാത്രമല്ല സച്ചി മാലകൾ കയറ്റി കൊണ്ടുപോകും മുൻപ് എടുത്ത ഫോട്ടോയും താൻ ഗ്രൂപ്പിൽ അയച്ച വോയിസ് മെസ്സേജും ഉൾപ്പടെ സാറിനെ കാണിച്ചു. അതോടെ സച്ചി പറയുന്നത് സത്യമാണെന്ന് അയാൾക്ക് ബോധ്യമായി. ഉടൻ തന്നെ തന്റെ അഭിമാനം കാത്ത സച്ചിയോട് അയാൾ നന്ദി പറയുകയും ഒരു ഏട്ടന്റെ സ്ഥാനത്ത് നീ എന്നെ കാണാൻ എന്നും എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയാമെന്നും പറഞ്ഞു. അതോടൊപ്പം മാലകൾ കെട്ടിക്കൊടുത്താൽ തരാമെന്ന് പറഞ്ഞ തുക മുഴുവനായും രേവതിക്ക് നൽകി. രേവതിയ്ക്ക് സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു. 

അങ്ങനെ അവിടെ നിന്നും അവർ നേരെ പോയത് വീട്ടിലേക്കാണ്. പോകുന്ന വഴി പൂക്കടയുടെ മുന്നിൽ രേവതിയെ മാല കെട്ടാൻ സഹായിച്ച സുഹൃത്തുക്കൾ നിൽക്കുന്നുണ്ടായിരുന്നു. വണ്ടി തട്ടിക്കൊണ്ടുപോയ കാര്യം അറിഞ്ഞ് പേടിച്ച് വന്നതാണ് അവർ. എന്തായാലും പേടിക്കേണ്ടതില്ലെന്നും മാലകൾ കൃത്യമായി എത്തിച്ചെന്നും രേവതി അവരോട് പറഞ്ഞു. അതോടെ അവർക്ക് ആശ്വാസമായി. ശേഷം അവർ നേരെ വീട്ടിലേയ്ക്ക് പോയി. അവിടെ അച്ഛൻ അവരെ രണ്ടുപേരെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മാലകൾ കൃത്യമായി എത്തിക്കാൻ കഴിഞ്ഞതിൽ അച്ഛനും സന്തോഷമാകുന്നു. എന്നാൽ മാലകൾ കെട്ടി കിട്ടിയ പണം അച്ഛൻ തന്നെ കയ്യാൽ ഞങ്ങൾക്ക് നൽകി അനുഹ്രഹിക്കണമെന്ന് സച്ചി അച്ഛനോട് ആവശ്യപ്പെടുന്നു. അച്ഛൻ സച്ചിയുടെ ഇഷ്ടപ്രകാരം അവരെ രണ്ടുപേരെയും മാനദസ്സറിഞ്ഞ് അനുഹ്രഹിച്ചു. തനിയ്ക്ക് ആദ്യമായി ഇത്രയധികം രൂപ മാലകൾ കെട്ടി കിട്ടിയ സന്തോഷത്തിൽ നിൽക്കുന്ന രേവതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

By admin