അത്തിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
അത്തിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങ.ൾ
അത്തിപ്പഴം സൂപ്പറാണ്, അറിയാം അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങൾ
അത്തിപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നാരുകൾ, പ്രകൃതിദത്ത പഞ്ചസാര, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ അത്തിപ്പഴം കുതിർത്തോ അല്ലാതയോ കഴിക്കാം.
രാവിലെ ഓട്‌സിനൊപ്പമോ പാലിൽ ചേർത്തുമെല്ലാം അത്തിപ്പഴം കഴിക്കാവുന്നതാണ്.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഗ്ലൈസമിക് സൂചിക കുറവും ഫൈബര്‍ അടങ്ങിയതുമായ അത്തിപ്പഴം കുതിര്‍ത്തത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
അത്തിപ്പഴത്തിൽ പൊട്ടാസ്യവും ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിന്‍ സി അടങ്ങിയ അത്തിപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
അത്തിപ്പഴത്തില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ അത്തിപ്പഴം വിളര്‍ച്ചയെ തടയാനും സഹായകമാണ്.