സ്റ്റൗവിലെ തീയിൽ നിറവ്യത്യാസം ഉണ്ടാകാനുള്ള 6 കാരണങ്ങൾ

സ്റ്റൗവിലെ തീയിൽ നിറവ്യത്യാസം ഉണ്ടാകാനുള്ള 6 കാരണങ്ങൾ

അടുപ്പുകൾ ഉപയോഗിച്ചിരുന്ന കാലങ്ങളൊക്കെ മാറി. ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് സ്റ്റൗവുകളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് അപകടങ്ങളും വർധിക്കുന്നുണ്ട്. ഇതിന് കാരണം ശരിയായ രീതിയിൽ ഗ്യാസ് ഉപയോഗിക്കാത്തത് കൊണ്ടാണ്.

സ്റ്റൗവിലെ തീയിൽ നിറവ്യത്യാസം ഉണ്ടാകാനുള്ള 6 കാരണങ്ങൾ

സ്റ്റൗവിലെ തീയിൽ നിറവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അതിനർത്ഥം ഗ്യാസ് സ്റ്റൗവിന് പ്രശ്‍നങ്ങൾ ഉണ്ടെന്നാണ്. നിങ്ങളുടെ ഗ്യാസ് സ്റ്റൗ ഇങ്ങനെയാണോ കത്തുന്നത്.

നീല നിറത്തിലുള്ള തീ

സാധാരണമായി നീല നിറത്തിലാണ് തീ വരുന്നത്. ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ അതിനർത്ഥം വാതകവും ഓക്സിജനും ശരിയായ രീതിയിൽ കൂടിച്ചേരുന്നുണ്ടെന്നാണ്.

ചുവപ്പ്, ഓറഞ്ച് നിറങ്ങൾ

ഇങ്ങനെ ഉണ്ടാകുമ്പോൾ പാത്രം ശരിയായ രീതിയിൽ ചൂടാവാതിരിക്കുകയും, അപകടകരമായ വാതകങ്ങൾ ഉൽപാദിപ്പിക്കാനും കാരണമാകുന്നു. 
 

മഞ്ഞ നിറം

ആവശ്യത്തിനുള്ള ഓക്സിജന്റെ അഭാവം അല്ലെങ്കിൽ ബർണറിൽ അഴുക്കുകളോ ഉണ്ടാകുമ്പോഴാണ് മഞ്ഞ നിറത്തിൽ തീ വരുന്നത്.

മിന്നി കത്തുന്ന തീ

മിന്നികത്തുന്നത് പോലെയുള്ള തീ കുറഞ്ഞ വാതക മർദ്ദം, തടസ്സങ്ങൾ അല്ലെങ്കിൽ റെഗുലേറ്ററിന്റെ തകരാറുകൾ എന്നിവയെ സൂചിപ്പിക്കുന്നു.

ശരിയായി പ്രവർത്തിച്ചാൽ

മാലിന്യം കുറക്കുകയും, കാർബൺ മോണോക്സൈഡ് പോലുള്ള ദോഷകരമായ വാതകങ്ങളെ പുറം തള്ളുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.

ചിലവ് കൂടും

ശരിയായി തീ കത്തിയില്ലെങ്കിൽ ഇന്ധനം പാഴാവുകയും ചിലവ് വർധിക്കുകയും ചെയ്യുന്നു. കൂടാതെ പാത്രങ്ങളെ കേടുവരുത്തുകയും ഉപകരണം നശിച്ചുപോകാനും കാരണമാകും.

ചൂട് ഉല്പാദിപ്പിക്കില്ല

ശരിയായ രീതിയിൽ ഗ്യാസ് സ്റ്റൗ പ്രവർത്തിച്ചില്ലെങ്കിൽ അതിൽ നിന്നും ചെറിയ ചൂട് മാത്രമായിരിക്കും  ഉല്പാദിപ്പിക്കുന്നത്. ഇത് ഭക്ഷണങ്ങൾ നന്നായി പാകമാകുന്നതിന് തടസ്സമാകുന്നു. 

By admin