‘ശാസ്‌ത്രോത്സവ് 2025’ കുവൈത്തിൽ കൊടിയേറി

കുവൈത്ത് സിറ്റി: പാലക്കാട്‌ എൻഎസ്എസ് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ (NSSCEAA) കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘ശാസ്‌ത്രോത്സവ് 2025’നോടനുബന്ധിച്ചുള്ള കർട്ടൻ റൈസർ ചടങ്ങ് ‘ഗ്രാൻഡ് പ്രെല്യൂഡ്’ സംഘടിപ്പിച്ചു. ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (GUST) ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്തിലെ വിവര സാങ്കേതിക മേഖലകളിലെ പ്രമുഖരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. 

കുവൈത്ത് ഓയിൽ കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ.ഫഹദ് സലിം അൽ ഖർഖാവി ഉൽഘാടനം ചെയ്തു. ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിലെ ആക്ടിംഗ് ഡീൻ ഡോ. ബുലെൻറ് ഇൽമാസ് മുഖ്യാതിഥിയായിരുന്നു.’ശാസ്‌ത്രോത്സവ് 2025′ വെബ്സൈറ്റ് ലോഞ്ചിങ് അദ്ദേഹം നിർവഹിച്ചു.ശാസ്‌ത്രോത്സവം പ്രോഗ്രാം കൺവീനർ ഷമേജ്  കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇസ്സ ഹൈദർ, മുഹമ്മദ് ഹാദി അബുൽ , റെക്സ്സി വില്യംസ്, നളിൻ , ജാസിം അൽ നൂരി തുടങ്ങിയവർ സംബന്ധിച്ചു. റോബോട്ടിക്‌സ് മത്സരം, റുബിക്സ് ക്യൂബ് സോൾവിങ്, കമ്പ്യൂട്ടർ കോഡിങ്,റോബോട്ടിക് ഫുട്ബോൾ,ഇന്നൊവേഷൻ പ്രദർശനങ്ങൾ തുടങ്ങി വിവിധ മത്സരങ്ങളും സയൻസ് എക്സിബിഷനും ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് നടക്കും. 

മാസം തോറും ഉള്ള ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ വെബ്സൈറ്റ് സന്ദർശിക്കണം എന്ന് സംഘടകർ അഭ്യർത്ഥിച്ചു. മാസം തോറുമുള്ള വിജയികൾക്കുള്ള സമ്മാനം ശാസ്ത്രോത്സവ്  വേദിയിൽ വെച്ച് നൽകും. NSSCEAA കുവൈത്ത് ചാപ്റ്റർ  പ്രസിഡന്റ് ജോ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. സോനാലി ജഗത് പ്രസാദ്, മേരിഹാൻ ആദിൽ ഇബ്രാഹിം തുടങ്ങിയർ ചടങ്ങുകൾ നിയന്ത്രിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin