വിഴിഞ്ഞത്ത് മോദിയുടെ പരിഭാഷകനെ ചൊല്ലി വിവാദം ,പരിഭാഷ ഉചിതമായില്ല,നിശ്ചയിച്ചത് സംസ്ഥാന സർക്കാരെന്ന് ബിജെപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രിയുടെ പരിഭാഷകനെ ച്ചൊല്ലി വിവാദം.പരിഭാഷ ഉചിതമായില്ലെന്നും പരിഭാഷകനെ നിശ്ചയിച്ചത് സംസ്ഥാന സർക്കാരാണെന്നുംബിജെപി ആരോപിച്ചു. പരിഭാഷയേ ചൊല്ലിസമൂഹമാധ്യമങ്ങളില്‍ ട്രോൾ ഉയരുമ്പോൾ ആണ് ബിഡെപിയുടെ പ്രതികരണം.

 “ഇൻഡി സഖ്യത്തിന്‍റെ  സമുന്നത നേതാവായ  മുഖ്യമന്ത്രിയോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ശശി തരൂരും ഇവിടെയുണ്ടല്ലോ.  ഈ തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അതേ ഇൻഡി അലയൻസിലെ പലർക്കും ഉറക്കമില്ലാത്ത രാത്രി ആയിരിക്കും” എന്നു പ്രധാനമന്ത്രി പറഞ്ഞു.ഇതിന് സിവിൽ ഏവിയേഷൻ മേഖലയിൽ വലിയ വികസനം നടക്കുന്നു എന്നായിരുന്നു. പരിഭാഷകന്‍ പറഞ്ഞത്  പരിഭാഷക്കാരന് മനസ്സിലായില്ലെങ്കിലും നാട്ടുകാർക്ക് മനസ്സിലായിട്ടുണ്ട് എന്ന് പറഞ്ഞ് പ്രധാനമന്ത്രി വേദിയില്‍ തന്നെ തിരുത്തുകയും ചെയ്തു

 

By admin