വിഴിഞ്ഞത്ത് എതിർ ശബ്ദം പിണറായിയും മോദിയും ആഗ്രഹിക്കുന്നില്ല,ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് കെ മുരളീധരന്‍
കോഴിക്കോട്: വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തിൽ സംസാരിക്കാൻ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരമെന്നതിനെ വിമര്‍ശിച്ച് ക മുരളീധരന്‍ രംഗത്ത്.പ്രധാനമന്ത്രിക്ക് താൻ ഇല്ലെങ്കിൽ ഇന്ത്യ അപ്രത്യക്ഷം ആയേനെ എന്ന് പ്രസംഗിക്കാം.പിണറായിക്ക് താൻ ഇല്ലെങ്കിൽ കേരളം ഉണ്ടാക്കാൻ പരശുരാമൻ വീണ്ടും മഴു ഏറിയണമെന്ന് പറയാം.എതിർ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു