വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: വാഹനാപകടത്തിൽ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കിഴക്കമ്പലം സ്വദേശി നിഖീഷ് (42) ആണ് മരിച്ചത്. പെരുമ്പാവൂർ  ടൗണിലെ പച്ചക്കറി മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് നിഖീഷ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. നിഖീഷിന്റെ ബൈക്ക് ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. മൃതശരീരം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More:രണ്ട് വാഹനങ്ങളെ മറികടക്കാൻ ശ്രമം, മൂന്ന് വയസുകാരിയുടെ ജീവനെടുത്തത് അമിതവേ​ഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin